ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണം: പാ​നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Saturday, November 9, 2019 1:29 AM IST
പാ​നൂ​ർ: വ​ള്ള്യാ​യി ന​വോ​ദ​യ കു​ന്നി​ൽ ക്ര​ഷ​ർ മെ​ഷീ​നി​ൽ കു​ടു​ങ്ങി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പാ​നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വെ​സ്റ്റ് ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് ബി​ർ​ദാ​ൻ​പൂ​ർ സ്വ​ദേ​ശി​യാ​യ ഇ​ദ്രീ​സ് മ​ലി​ത്തി​യി​ലി​ന്‍റെ മ​ക​ൻ റ​ബീ​ഉ​ൽ അ​വ്വ​ൽ (21) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.
പാ​നൂ​ർ സി​ഐ ടി.​പി.​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.​സു​ര​ക്ഷാ​വീ​ഴ്ച​യു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ലാ​ണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷ​ണം. ന​വോ​ദ​യ​കു​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​നി​യി​ൽ ക്ര​ഷ​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
എ​ൻ​ജി​ൻ ഓ​ഫ് ചെ​യ്യാ​തെ ക്ര​ഷ​ർ മെ​ഷി​നി​ൽ കൈ​യി​ടാ​ൻ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം വെ​സ്റ്റ് ബം​ഗാ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി.