ആ​രു​ടേ​യോ നേ​ട്ട​ങ്ങ​ള്‍​ക്കാ​യി നാ​ടി​നെ മ​ലി​നീ​ക​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്: പ്ര​ഫ. സാ​ഗ​ര്‍​ധാ​ര
Saturday, November 9, 2019 1:30 AM IST
പ​യ്യ​ന്നൂ​ര്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മു​ള്ള ദു​രി​ത​ത്തെ മ​റി​ക​ട​ക്കാ​ന്‍ ലോ​കം ഫോ​സി​ല്‍ ഇ​ന്ധ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം നി​ര്‍​ത്താ​നൊ​രു​ങ്ങു​മ്പോ​ള്‍ ത​ണ്ണീ​ര്‍​ത്ത​ടം നി​ക​ത്തി പെ​ട്രോ​ളി​യം സം​ഭ​ര​ണ​ശാ​ല സ്ഥാ​പി​ക്കു​ന്ന​ത് എ​ന്തി​നു വേ​ണ്ടി​യാ​ണെ​ന്ന് യു​എ​ന്‍ എ​ന്‍​വ​യ​ണ്‍​മെ​ന്‍റ​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റും ഊ​ര്‍​ജ​വി​ദ​ഗ്ധ​നു​മാ​യ പ്ര​ഫ. സാ​ഗ​ര്‍​ധാ​ര. ക​ണ്ട​ങ്കാ​ളി പെ​ട്രോ​ളി​യം പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​യ്യ​ന്നൂ​രി​ല്‍ ജ​ന​കീ​യ സ​മ​ര​സ​മി​തി ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​രു​ടെ​യോ നേ​ട്ട​ത്തി​നു​വേ​ണ്ടി നാ​ട് മ​ലി​നീ​ക​രി​ക്കാ​നും വി​ഭ​വ​ങ്ങ​ള്‍ കൊ​ള്ള​യ​ടി​ക്കാ​നും അ​നു​വ​ദി​ക്ക​രു​ത്. ഇ​ത്ത​രം വി​ക​സ​നം ശു​ദ്ധ​വാ​യു​വും ശു​ദ്ധ​ജ​ല​വും ഇ​ല്ലാ​താ​ക്കും. പു​ഴ​യും വ​യ​ലു​മ​ട​ക്കം ആ​വാ​സ​വ്യ​വ​സ്ഥ ത​ക​ര്‍​ക്കും.
കാ​യ​ലോ​ര​ത്ത് വ​ന്‍ പെ​ട്രോ​ളി​യം ശാ​ല വ​രു​ന്ന​ത് ക​ട​ല്‍​മാ​ര്‍​ഗം എ​ണ്ണ ക​ട​ത്താ​നു​ള്ള സാ​ധ്യ​ത​കൂ​ടി ക​ണ്ടി​ട്ടാ​കാ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡ​ല്‍​ഹി​യി​ലെ കു​ട്ടി​ക​ള്‍ മ​ലി​നീ​ക​ര​ണം​കൊ​ണ്ട് ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. ന​മ്മു​ടെ കു​ട്ടി​ക​ള്‍​ക്ക് ന​ല്ല ജീ​വി​തം വേ​ണ​മെ​ങ്കി​ല്‍ നാം ​ഉ​ണ​ര്‍​ന്നു​പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. നി​ര്‍​ദി​ഷ്‌​ട പ​ദ്ധ​തി​പ്ര​ദേ​ശ​മാ​യ ക​ണ്ട​ങ്കാ​ളി ത​ലോ​ത്ത് വ​യ​ലി​ലും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.
സ​ത്യ​ഗ്ര​ഹ​സ​മ​രം ഒ​ൻ​പ​താം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. രാ​ജ​സ്ഥാ​നി​ലെ സാ​മൂ​ഹി​ക ​പ്ര​വ​ര്‍​ത്ത​ക​രാ​യ സ​ജ്ജ​ൻ കു​മാ​ര്‍, രാം ​പ്ര​താ​പ് , ഡോ.​ശ്രീ​കു​മാ​ര്‍ ക​ര്‍​ണാ​ട​ക, ഇ.​പി.​അ​നി​ല്‍, പ്ര​ഫ. മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ്, ജ​യ​ഘോ​ഷ് പു​തു​വൈ​പ്പ്, സ​ജ​യ് ജോ​സ്, കെ.​സ​ഹ​ദേ​വ​ന്‍, ഗാ​ന്ധി​ദ​ര്‍​ശ​ന്‍ വേ​ദി​ക്കു​വേ​ണ്ടി പ്ര​ഫ. ദാ​സ​ന്‍ പു​ത്ത​ല​ത്ത്, സോ​ഷ്യ​ല്‍ സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ സി.​വി. ആ​ര്യ, ഹി​ബ ബ​ഷീ​ര്‍, പി.​യു. രാ​ജ​ന്‍ തു​ട​ങ്ങി വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ശാ​സ്ത്ര​ഞ്ജ​രും സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രും സ​മ​ര​ത്തെ അ​ഭി​വാ​ദ്യം ​ചെ​യ്തു സം​സാ​രി​ച്ചു.