വി​വാ​ഹപ്പ​ന്ത​ലി​ലെ ക​രി ഓ​യി​ൽ; സം​ഭ​വ​ത്തി​നു പി​ന്നി​ൽ തെ​റ്റി​ദ്ധാ​ര​ണ​യെ​ന്ന്
Saturday, November 9, 2019 1:30 AM IST
പേ​രാ​വൂ​ര്‍: മു​രി​ങ്ങോ​ടി ആ​ന​ക്കു​ഴി​യി​ല്‍ വി​വാ​ഹപ്പ​ന്ത​ലി​ലും ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ളി​ലും മ​റ്റും ക​രി​യോ​യി​ലും മ​ണ്ണെ​ണ്ണ​യും ഒ​ഴി​ച്ച സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട കു​റ്റാ​രോ​പി​ത​നേ​യും ബ​ന്ധു​ക്ക​ളെ​യും ചി​ട്ടി ന​ട​ത്തു​ന്ന യു​വ​തി തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​ണ് പ്ര​തി​ക്ക് ത​ന്നോ​ടും കു​ടും​ബ​ത്തോ​ടു​മു​ള്ള വി​രോ​ധ​ത്തി​ന് കാ​ര​ണ​മെ​ന്ന് ആ​ന​ക്കു​ഴി സ്വ​ദേ​ശി കി​ഴ​ക്കേ​ട​ത്ത് സീ​മ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് യു​വ​തി കു​റ്റാ​രോ​പി​ത​നേ​യും ബ​ന്ധു​ക്ക​ളെ​യും തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തെ​ന്നും സീ​മ ചൂ​ണ്ടി​ക്കാ​ട്ടി.