സി​പി​എം കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ ഇ​ന്നു മു​ത​ൽ
Sunday, November 10, 2019 1:41 AM IST
ക​ണ്ണൂ​ർ: കേ​ര​ള​പ്പി​റ​വി ദി​നം മു​ത​ൽ ആ​രം​ഭി​ച്ച ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ​ക്ക്‌ ഇ​ന്നു തു​ട​ക്ക​മാ​കും. ജി​ല്ല​യി​ലെ 3,745 ബ്രാ​ഞ്ചു​ക​ളി​ലും 17 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി കു​ടും​ബ​സം​ഗ​മം ന​ട​ക്കും. ലോ​ക്ക​ൽ, ഏ​രി​യാ നേ​താ​ക്ക​ൾ മു​ത​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളും വ​രെ​യു​ള്ള നേ​താ​ക്ക​ൾ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി നൂ​റാം​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​തി​വി​പു​ല​മാ​യ രാ​ഷ്‌​ട്രീ​യ വി​ഭ്യാ​ഭ്യാ​സ​മാ​ണ്‌ കു​ടും​ബ​സം​ഗ​മ​ങ്ങ​ളി​ലൂ​ടെ സി​പി​എം ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.