ത​ല​ശേ​രി​യി​ൽ ര​ണ്ടു വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച; സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു
Sunday, November 10, 2019 1:41 AM IST
ത​ല​ശേ​രി: ചി​റ​ക്ക​ര പു​ല്ല​മ്പി​ൽ റോ​ഡി​ൽ ര​ണ്ടു വീ​ടു​ക​ൾ ത​ക​ർ​ത്ത് ക​വ​ർ​ച്ച. ഏ​ഴു പ​വ​ൻ സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. കു​ഞ്ഞാം​പ​റ​മ്പ് യു​പി സ്കൂ​ൾ അ​ധ്യാ​പി​ക ശ്രു​തി ഹൗ​സി​ൽ പ്ര​മ​ജ​യു​ടെ വീ​ട്ടി​ലും തൊ​ട്ട​ടു​ത്ത അ​ജി​ത്തിന്‍റെ വീ​ട്ടി​ലു​മാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. പ്രേ​മ​ജ​യു​ടെ​യും ഭ​ർ​തൃ​മാ​താ​വ് റി​ട്ട. അ​ധ്യാ​പി​ക രാ​ജ​മ്മ​യു​ടെ​യും ക​ഴു​ത്തി​ൽ​നി​ന്ന് ഏ​ഴു പ​വ​ൻ വ​രു​ന്ന താ​ലി​മാ​ല​ക​ൾ പൊ​ട്ടി​ച്ചെ​ടു​ത്ത മോ​ഷ്‌​ടാ​വ് താ​ലി വീ​ടി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ച്ചാ​ണു ര​ക്ഷ​പ്പെ​ട്ട​ത്. ഇ​വ​രു​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പേ​ഴ്സു​ക​ളും പ​തി​നാ​യി​രം രൂ​പ​യും ക​വ​ർ​ന്നു.

ചെ​റു​ത്തു​നി​ൽ​പ്പി​നി​ടെ മോ​ഷ്‌​ടാ​വി​ന്‍റെ ന​ഖം​കൊ​ണ്ട് പ്രേ​മ​ജ​യു​ടെ ക​ഴു​ത്തി​ന് മു​റി​വേ​റ്റു. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ഗ്രി​ൽ​സും അ​ടു​ക്ക​ള​വാ​തി​ലും ത​ക​ർ​ത്താ​ണ് മോ​ഷ്‌​ടാ​വ് അ​ക​ത്തു ക​ട​ന്ന​ത്. പൊ​ക്കം കു​റ​ഞ്ഞ ഇ​രു​ണ്ട ശ​രീ​ര​മു​ള്ള ഷ​ർ​ട്ട് ധ​രി​ക്കാ​ത്ത​യാ​ളാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന്‌ പ്രേ​മ​ജ പ​റ​ഞ്ഞു. അ​ജി​ത്തിന്‍റെ വീ​ട്ടി​ൽ​നി​ന്ന് ബെ​ഡ് ഷീ​റ്റും ക​സേ​ര​യു​ടെ കു​ഷ്യ​നു​മാ​ണ് ക​വ​ർ​ന്ന​ത്. വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്‌​ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.