ഇതാ ഒരു മാതൃകാ പ്ര​തി​ഷേ​ധം
Sunday, November 10, 2019 1:42 AM IST
ത​ളി​പ്പ​റ​മ്പ്: പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ചേ​ടി​ച്ചേ​രി-​ചൂ​ളി​യാ​ട് റോ​ഡി​ന്‍റെ ടാ​റിം​ഗ് മ​ന്ദ​ഗ​തി​യി​ലാ​ക്കു​ന്ന അ​ധി​കൃ​ത​ർ​ക്കെ​തി​രേ വ്യ​ത്യ​സ്ത​മാ​യ പ്ര​തി​ഷേ​ധം. ഈ ​റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി ത​ക​ർ​ന്ന റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.
വ​ർ​ഷ​ങ്ങ​ളാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കി​ട​ക്കു​ക​യാ​ണ് ചൂ​ളി​യാ​ട് റോ​ഡ്. ജ​ന​ങ്ങ​ൾ നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഏ​റ്റ​വു​മൊ​ടു​വി​ൽ അ​ധി​കൃ​ത​ർ മെ​ക്കാ​ഡം ടാ​റിം​ഗി​ന് സ​ന്ന​ദ്ധ​രാ​വു​ക​യും ചെ​യ്തു. അ​തി​നു​ള്ള പ്ര​വൃ​ത്തി തു​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ മെ​ക്കാ​ഡം ടാ​റിം​ഗ് തു​ട​ങ്ങി മാ​സ​ങ്ങ​ളാ​യി​ട്ടും പാ​തി​വ​ഴി​യി​ൽ പോ​ലു​മെ​ത്താ​ത്ത സ്ഥി​തി​യാ​ണ്. അ​തോ​ടെ ചൂ​ളി​യാ​ട് മു​ത​ൽ ചേ​ടി​ച്ചേ​രി വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് നേ​ര​ത്തെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡി​ന്‍റെ അ​വ​സ്ഥ കൂ​ടു​ത​ൽ ദുഃ​സ​ഹ​മാ​യി. ഇ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം ബ​സ് സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച് റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ തൊ​ഴി​ലാ​ളി​ക​ൾ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ, പി​റ്റേ​ന്നുത​ന്നെ അ​ധി​കൃ​ത​ർ ക്വാ​റി ജി​ല്ലി അ​വ​ശി​ഷ്ട​ങ്ങ​ൾ കൊ​ണ്ട് റോ​ഡി​ലെ കു​ഴി​ക​ൾ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. അ​തോ​ടെ ബ​സ് പ​ണി​മു​ട​ക്ക് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ റോ​ഡി​ന്‍റെ അ​വ​സ്ഥ വീ​ണ്ടും ദ​യ​നീ​യ​മാ​യി. ഇ​തേത്തുട​ർ​ന്ന് ബ​സ് തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന​ലെ പ​ണി​മു​ട​ക്കി പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. ചേ​ടി​ച്ചേ​രി​യി​ലു​ൾ​പ്പെ​ടെ​യു​ള്ള റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ന​ട​ത്തി​യ പ​ണി​മു​ട​ക്കി​യു​ള്ള പ്ര​വൃ​ത്തി​ക്ക് സി. ​പി. ബാ​ല​കൃ​ഷ്ണ​ൻ, പി.​വി​നോ​ദ്, കെ. ​വി. പു​രു​ഷോ​ത്ത​മ​ൻ, വി. ​രൂ​പേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.