"വ്യാ​പാ​രി​ക​ളു​ടെ വാ​യ്പ​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തേ​ക്ക് മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണം'
Sunday, November 10, 2019 1:42 AM IST
ശ്രീ​ക​ണ്ഠ​പു​രം: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വാ​യ്പ​ക​ൾ​ക്ക് മോ​റട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച​തു​പോ​ലെ വ്യാ​പാ​രി​ക​ളു​ടെ വാ​യ്പ​ക​ൾ​ക്കും ഒ​രു വ​ർ​ഷ​ത്തേ​ക്ക് മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് ഒ​രു ശ​ത​മാ​നം പ്ര​ള​യ സെ​സ് വ്യാ​പാ​രി​ക​ളു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ച്ച​തും നീ​തി​ക​രി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും ഇ​ത് എ​ത്ര​യും പെ​ട്ടെ​ന്ന് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ള​യ​ത്തി​ൽ സം​സ്ഥാ​ന​ത്തു വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് സ​ഹാ​യ​ധ​നം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 12 ന് ​രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം ‌അ​ഞ്ചു​വ​രെ ശ്രീ​ക​ണ്ഠ​പു​ര​ത്ത് ഉ​പ​വാ​സ സ​മ​രം ന​ട​ത്തും. ശ്രീ​ക​ണ്ഠ​പു​രം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സി​റു​ദ്ദീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര, ട്ര​ഷ​റ​ർ ദേ​വ​സ്യ മേ​ച്ചേ​രി, ജി​ല്ലാ-​മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ഉ​പ​വ​സി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​പ്ര​ക​ട​ന​വും പൊ​തു സ​മ്മേ​ള​ന​വും ന​ട​ക്കും. കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ, സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, വി​വി​ധ രാ​ഷ്ടീ​യ സാ​മൂ​ഹി​ക നേ​താ​ക്ക​ൾ എന്നിവർ പ​ങ്കെ​ടു​ക്കും.

2018ൽ ​സം​സ്ഥാ​നം പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് വ്യാ​പാ​രി​ക​ളും യൂ​ണി​റ്റു​ക​ളും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ന​ൽ​കി​യ​തി​ന് പു​റ​മേ സം​സ്ഥാ​ന ക​മ്മി​റ്റി 50 ല​ക്ഷം രൂ​പ​യും ന​ൽ​കി​യി​രു​ന്നു.

വ്യാ​പാ​ര ക്ഷേ​മ നി​ധി​യി​ലൂ​ടെ മു​ഴു​വ​ൻ വ്യാ​പാ​രി​ക​ൾ​ക്കും സ​ഹാ​യം ന​ൽ​കാ​ൻ പ​ദ്ധ​തി ഉ​ണ്ടാ​കും എ​ന്ന് ധ​ന​കാ​ര്യ മ​ന്ത്രി അ​ന്ന് ഉ​റ​പ്പുന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ യാ​തൊ​രു ധ​ന​സ​ഹാ​യ​വും ന​ൽ​കി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​പാ​രി​ക​ളെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക പാ​ക്കേ​ജ് ഉ​ണ്ടാ​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​ണി​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ബി ഈ​പ്പ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി സി.​സി. മാ​മു ഹാ​ജി, ശ്രീ​ക​ണ്ഠ​പു​രം യൂ​ണി​റ്റ് ട്ര​ഷ​റ​ർ സി. ​അ​യ്യൂ​ബ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.