മ്യൂ​റ​ല്‍ പെ​യി​ന്‍റിം​ഗ് സാ​രി​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം ഇ​ന്ന്
Friday, November 15, 2019 1:46 AM IST
ത​ളി​പ്പ​റ​മ്പ്: ചി​ത്ര​ത്തൂ​ണു​ക​ളു​ടെ സ​മ​ര്‍​പ്പ​ണ​വും മ്യൂ​റ​ല്‍ പെ​യി​ന്‍റിം​ഗ് ന​ട​ത്തി​യ സാ​രി​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും ഇ​ന്ന് കാ​ഞ്ഞി​ര​ങ്ങാ​ട് റൂ​ഡ്‌​സെ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ക്കും. പ​ട്ടി​ക​ജാ​തി വ​കു​പ്പി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട യു​വ​തി യു​വാ​ക്ക​ള്‍​ക്കു​വേ​ണ്ടി ന​ട​ത്തി​യ മൂ​ന്നു മാ​സം നീ​ണ്ട മ്യൂ​റ​ല്‍ പെ​യി​ന്‍റിം​ഗ് പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത യു​വ​തീ യു​വാ​ക്ക​ള്‍ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​മാ​ണു ന​ട​ക്കു​ന്ന​ത്. 50 പേ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന മൂ​ന്ന് ബാ​ച്ചു​ക​ളാ​ണു പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ പ​ഠി​താ​ക്ക​ളാ​ണ് സാ​രി​യി​ലും കാ​ന്‍​വാ​സി​ലും ചു​മ​രു​ക​ളി​ലും മ​റ്റു മാ​ധ്യ​മ​ങ്ങ​ളി​ലും മ്യൂ​റ​ല്‍ പെ​യി​ന്‍റിം​ഗു​ക​ള്‍ ന​ട​ത്തി​യ​ത്.

വാ​യ്പ സം​രം​ഭ​ക​ത്വ
പ​രി​ശീ​ല​ന​വും യോ​ഗ്യ​ത
നി​ര്‍​ണ​യ​വും

ക​ണ്ണൂ​ർ: പ്ര​വാ​സി പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്കു കീ​ഴി​ല്‍ നോ​ര്‍​ക്ക റൂ​ട്ട്‌​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നാ​യി മൂ​ല​ധ​ന/​പ​ലി​ശ സ​ബ്‌​സി​ഡി​യു​ള്ള വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള അ​ര്‍​ഹ​താ നി​ര്‍​ണ​യ ക്യാ​മ്പ് 23 രാ​വി​ലെ 10 മ​ണി​ക്ക് നോ​ര്‍​ത്ത് പ​റ​വൂ​രി​ലു​ള്ള വ്യാ​പാ​ര​ഭ​വ​നി​ല്‍ ന​ട​ക്കും. കു​റ​ഞ്ഞ​ത് ര​ണ്ടു വ​ര്‍​ഷ​ത്തെ പ്ര​വാ​സ​ത്തി​നു​ശേ​ഷം നാ​ട്ടി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​വ​ര്‍​ക്കു​തു​ട​ങ്ങാ​വു​ന്ന സം​രം​ഭ​ങ്ങ​ളെ ത​ദ​വ​സ​ര​ത്തി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​ര്‍​ക്ക് വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​ന്നേ ദി​വ​സം ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തു​മാ​ണ്. അ​ഭി​രു​ചി​യു​ള്ള​വ​ര്‍​ക്ക് പു​തി​യ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ ഉ​ള്ള മാ​ര്‍​ഗ നി​ര്‍​ദ്ദേ​ശ​ങ്ങ​ളും ന​ല്‍​കും. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ നോ​ര്‍​ക്ക റൂ​ട്ട്‌​സി​ന്‍റെ വെ​ബ് സൈ​റ്റാ​യ www. norkaroots.org യി​ല്‍ മു​ന്‍​കൂ​ര്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ സി​എം​ഡി​യു​ടെ സ​ഹാ​യ​ക കേ​ന്ദ്രം (0471-2329738) ന​മ്പ​രി​ലും, നോ​ര്‍​ക്ക റൂ​ട്ട്‌​സി​ന്‍റെ 1800-425-3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും), 00918802012345 (വി​ദേ​ശ​ത്തു​നി​ന്ന് മി​സ്ഡ്കോ​ള്‍ സേ​വ​നം) ടോ​ള്‍​ഫ്രീ ന​മ്പ​രി​ലും, 0471-2770500 ന​മ്പ​രി​ലും ല​ഭി​ക്കും.