ബാ​ൻ​ഡ്മേ​ള​ത്തി​ൽ അ​ജ​യ്യ​രാ​യി സെ​ന്‍റ് തെ​രേ​സാ​സ്
Wednesday, November 20, 2019 2:09 AM IST
ക​ണ്ണൂ​ർ: ബാ​ൻ​ഡ് മേ​ള​ത്തി​ൽ എ​തി​രാ​ളി​ക​ളി​ല്ലാ​തെ ഇ​ത്ത​വ​ണ​യും കു​ത്ത​ക ഉ​റ​പ്പി​ച്ച് ക​ണ്ണൂ​ർ സെ​ന്‍റ് തെ​രേ​സാ​സ് ആം​ഗ്ലോ-​ഇ​ന്ത്യ​ൻ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ്. 2002 മു​ത​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ എ​തി​രാ​ളി​ക​ളെ​ത്ര​യു​ണ്ടെ​ങ്കി​ലും വി​ജ​യം എ​ന്നും ഇ​വ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു. ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​നെ വ​ക​വ​യ്ക്കാ​തെ മേ​ള​ത്തി​നൊ​ത്ത് ചു​വ​ടു​വ​ച്ച് കാ​ണി​ക​ളു​ടെ മ​നം ക​വ​രു​ന്ന മേ​ള​പ്പെ​രു​ക്കം ത​ന്നെ​യാ​യി​രു​ന്നു പ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം വി​ദ്യാ​ർ​ഥി അ​ണി​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബാ​ൻ​ഡ്മേ​ളം.
ഇ​രു​പ​തം​ഗ​ങ്ങ​ളും ഒ​ന്നി​നൊ​ന്ന് മി​ക​വു പു​ല​ർ​ത്തി. അ​യ​ഞ്ഞു​വീ​ഴാ​റാ​യ യൂ​ണി​ഫോം ഒ​രു കൈ​യി​ൽ ഭ​ദ്ര​മാ​ക്കി മ​റു​കൈ​യി​ൽ ബ്യൂ​ഗി​ളേ​ന്തി സം​ഘ​ത്തി​ലെ ഒ​രു കു​ട്ടി പ്ര​ക​ടി​പ്പി​ച്ച മ​നോ​ധൈ​ര്യ​വും മി​ക​വും വി​ജ​യ​ത്തി​ന്‍റെ മാ​റ്റ് ഒ​ന്നു​കൂ​ടി വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി. ഒ​രോ ഘ​ട്ട​ത്തി​ലും കാ​ണി​ക​ളു​ടെ കൈ​യ​ടി​ക​ൾ അ​വ​രു​ടെ മി​ക​വി​ന്‍റെ അം​ഗീ​കാ​രം ത​ന്നെ​യാ​യി. ഫ​ലപ്ര​ഖ്യാ​പ​നം ഇ​ത് പൂ​ർ​ണ​മാ​യും ശ​രി​വ​യ്ക്കു​ന്ന​താ​യി​രു​ന്നു. 17 വ​ർ​ഷ​ത്തെ തു​ട​ർ​ച്ച​യാ​യ വി​ജ​യം കൂ​ടി​യാ​യി​രു​ന്നു ഇ​ന്ന​ല​ത്തേ​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ജോ​സ് മാ​സ്റ്റ​റാ​ണ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ല്കു​ന്ന​ത്. പ്രോ​ത്സാ​ഹ​ന​മാ​യി അ​ധ്യാ​പി​ക സി​സ്റ്റ​ർ മി​ലി​യു​മു​ണ്ട്.
ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലും ജേ​താ​ക്ക​ൾ സെ​ന്‍റ് തെ​രേ​സാ​സ് ത​ന്നെ. സ്കൂ​ൾ ക​ലോ​ത്സ​വം തു​ട​ങ്ങി ഇ​തു​വ​രെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ വി​ജ​യം ഈ ​സ്കൂ​ളി​ലാ​യി​രു​ന്നു. ദ​യ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മി​ന് നി​ർ​ദേ​ശ​വും പി​ന്തു​ണ​യു​മാ​യി അ​ധ്യാ​പി​ക സ​മാ​ന്ത ലി​പി​യാ​ന​യു​മു​ണ്ട്. സം​സ്ഥാ​ന​ത​ല​ത്തി​ലും പ​ല ത​വ​ണ ഈ ​സ്കൂ​ളി​നു ത​ന്നെ​യാ​യി​രു​ന്നു വി​ജ​യം. ക​ഴി​ഞ്ഞ ത​വ​ണ സം​സ്ഥാ​ന​ത​ല​ത്തി​ലെ വി​ജ​യം പ​രി​ഗ​ണി​ച്ച ഡി​സം​ബ​റി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ലും ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ 25 പേ​ർ ഉ​ൾ​പ്പെ​ടു​ന്ന ടീം ​മാ​റ്റു​ര​യ്ക്കും.