ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കു സ്ഥ​ലം ​മാ​റ്റം
Saturday, December 7, 2019 1:31 AM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കെ.​അ​ഭി​ലാ​ഷി​നെ വ​യ​നാ​ട്ടി​ലേ​ക്കു സ്ഥ​ലം മാ​റ്റി. പ​ക​രം താ​നൂ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കെ.​ടി.​ഹ​സീ​ന​യെ ത​ളി​പ്പ​റ​മ്പി​ൽ സെ​ക്ര​ട്ട​റി​യാ​യി മാ​റ്റി നി​യ​മി​ച്ചു. സെ​ക്ര​ട്ട​റി​ക്കെ​തി​രെ അ​ടു​ത്തി​ടെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഔ​ദ്യോ​ഗി​ക വാ​ഹ​നം അ​ഴീ​ക്കോ​ടു​ള്ള വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യ​തി​ന് പി​ന്നാ​ലെ ലൈ​ഫ്മി​ഷ​ന്‍റെ ഭാ​ഗ​മാ​യി വ​ന്ന സ​ർ​ക്കാ​ർ അ​റി​യി​പ്പ് കൗ​ൺ​സി​ലി​നെ അ​റി​യി​ക്കാ​ൻ താ​മ​സി​ച്ച​തി​നെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ദി​വ​സം കൗ​ൺ​സി​ലി​ൽ വി​വാ​ദ​ങ്ങ​ൾ ഉ​യ​രു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സെ​ക്ര​ട്ട​റി​ക്കു സ്ഥ​ലം മാ​റ്റം. വ​യ​നാ​ട്ടി​ലെ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ടറി​യാ​യാ​ണു കെ.​അ​ഭി​ലാ​ഷി​നെ മാ​റ്റി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.