സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ൻ മ​രി​ച്ചു
Wednesday, December 11, 2019 10:26 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ൻ മ​രി​ച്ചു. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി കോ​ള​ത്തൂ​രി​ലെ ചാ​ത്തോ​ളി​പ​റ​ന്പി​ൽ ക​ന​ക​റാ​യ് (71) ആ​ണ് മ​രി​ച്ച​ത്. കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ഏ​റെ നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഡി​സം​ബ​ർ അ​ഞ്ചി​ന് രോ​ഗം മൂ​ർഛി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് നി​ല വ​ഷ​ളാ​യ​തി​നാ​ൽ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. 2000 ൽ ​മ​ല​പ്പു​റം ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​യാ​ണ് ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്.

ശി​ക്ഷാ​കാ​ലാ​വ​ധി ക​ഴി​യാ​റാ​യ​തി​നെ​ത്തു​ട​ർ​ന്ന് ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. തു​ട​ർ​ന്ന് രോ​ഗ​ബാ​ധി​ത​നാ​യ​തു കാ​ര​ണം വീ​ണ്ടും ക​ണ്ണൂ​ർ സെ​ൻ‌​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യ്ക്കി​ടെ മ​രി​ച്ച​തി​നാ​ൽ മ​ജി​സ്ട്രേ​റ്റു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​യ്യ​ന്നൂ​ർ മ​ജി​സ്ട്രേ​റ്റ് മ​ണി​ക​ണ്ഠ​ൻ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.