തട്ടിപ്പ്: സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ വീടിനുമുന്നിൽ സത്യഗ്രഹം നടത്തുമെന്ന്
Saturday, January 18, 2020 1:50 AM IST
ത​ളി​പ്പ​റ​മ്പ്: ആ​യി​ര​ത്തി​ലേ​റെ നി​ക്ഷേ​പ​ക​രി​ല്‍നി​ന്ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ര​ന്‍റെ വീ​ടി​നുമു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ന​ട​ത്തു​മെ​ന്ന് നി​ക്ഷേ​പ​ക​രും ഏ​ജ​ന്‍റു​മാ​രും. ത​ളി​പ്പ​റ​മ്പ് ചി​റ​വ​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​ഗ്‌​സ്‌​ടെ​ക് മാ​ര്‍​ക്ക​റ്റിം​ഗ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല​യു​ള്ള പാ​ല​ക്കാ​ട് സ്വ​ദേ​ശി​യും പു​ഴ​ക്കു​ള​ങ്ങ​ര ഗൗ​രീ​ശ​ങ്ക​ര​ത്തി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ എ​സ്.​സു​രേ​ഷ്ബാ​ബു(47) വി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ 22 മു​ത​ൽ സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​ന്ന​ലെ പ​ണം ത​രാ​മെ​ന്നു പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​വി​ലെ ഇ​രു​പ​തി​ലേ​റെ പേ​ർ വീ​ടി​നു മു​ന്നി​ൽ പ​ണം വാ​ങ്ങാ​ൻ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വീ​ട് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​യാ​ളെ പ​ല​രും ത​ളി​പ്പ​റ​മ്പി​ൽ ക​ണ്ടി​രു​ന്ന​താ​യും ഇ​വ​ർ പ​റ​ഞ്ഞു. പ​ണം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 22 മു​ത​ൽ വീ​ടി​ന് മു​ന്നി​ൽ പ​ന്ത​ൽ കെ​ട്ടി സ​ത്യാ​ഗ്ര​ഹം ഇ​രി​ക്കു​ന്ന​തെ​ന്നും ഏ​ജന്‍റുമാ​ർ അ​റി​യി​ച്ചു.
പ​ല​ർ​ക്കും വീ​ട്ടി​ൽ പോ​ലും ക​യ​റാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഏ​ജ​ന്‍റു​മാ​ര്‍ വ​ലി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി​യാ​ണ് ആ​യി​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ നി​ക്ഷേ​പം സ്വീ​ക​രി​ച്ച​ത്. അ​ഞ്ച് വ​ര്‍​ഷം കൊ​ണ്ട് പ​ണം ഇ​ര​ട്ടി​ക്കും, ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് പ്ര​തി​മാ​സം 10,000 രൂ​പ പ​ലി​ശ എ​ന്നീ മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ മ​യ​ങ്ങി​യാ​ണ് നി​ര​വ​ധി പേ​ര്‍ നി​ക്ഷേ​പം ന​ട​ത്തി​യ​ത്. കോ​ടി​ക​ള്‍ ത​ന്നെ നി​ക്ഷേ​പി​ച്ച​വ​രു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
കാ​ലാ​വ​ധി എ​ത്തി​യെ​ങ്കി​ലും നി​ക്ഷേ​പം തി​രി​ച്ചു​ന​ല്‍​കാ​തെ ഉ​ട​മ​യും ന​ട​ത്തി​പ്പു​കാ​രും ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നെ​തു​ട​ര്‍​ന്നാ​ണ് 200 പേ​ര്‍ ഒ​പ്പി​ട്ട് ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ല്‍ 19 ല​ക്ഷം രൂ​പ തി​രി​ച്ചു​കി​ട്ടാ​നു​ള്ള പ്ര​വാ​സി​യും പ​ന്ന്യ​ന്നൂ​രി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ വി​ജ​യ​പു​ര​ത്തെ എം.​എ​ന്‍.​വി​ജ​യ​കു​മാ​ര്‍, 18 ല​ക്ഷം രൂ​പ ല​ഭി​ക്കാ​നു​ള്ള ചി​റ​ക്ക​ല്‍ ഓ​ണ​പ്പ​റ​മ്പി​ലെ സു​ര​ഭി​നി​ല​യ​ത്തി​ല്‍ രേ​ഷ്മാ സ​തീ​ശ​ന്‍ എ​ന്നി​വ​രു​ടെ പ​രാ​തി​ക​ളി​ൽ ര​ണ്ട് പ്ര​തി​ക​ളെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ മ​ട്ട​ന്നൂ​രി​ലും ആ​ല​ക്കോ​ടു​മാ​ണ് ഈ ​സ്ഥാ​പ​ന​ത്തി​ന് ബ്രാ​ഞ്ചു​ക​ളു​ള്ള​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി ഇ​ത്ത​ര​ത്തി​ല്‍ കോ​ടി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി.