സ്കൂ​ട്ട​റി​ൽനിന്നു തെ​റി​ച്ചുവീ​ണ പരിക്കേറ്റ വീട്ടമ്മ മ​രി​ച്ചു
Saturday, January 25, 2020 10:18 PM IST
പ​രി​യാ​രം: മ​ക​നോ​ടൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര​ചെ​യ്യ​വേ തെ​റി​ച്ചു​വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു.

പ​രി​യാ​രം ഓ​ണ​പ്പ​റ​മ്പി​ലെ ഹ​സ​ന്‍റെ ഭാ​ര്യ ചേ​ല​ക്കാ​ട​ന്‍ സാ​റു​മ്മ (53) ആ​ണു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 21 ന് ​ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഏ​ഴി​ലോ​ട്ടെ അ​നു​ജ​ത്തി​യു​ടെ വീ​ട്ടി​ല്‍ പോ​യി തി​രി​കെ ഓ​ണ​പ്പ​റ​മ്പി​ലേ​ക്കു മ​ക​ൻ റ​ഷീ​ദി​ന്‍റെ സ്കൂ​ട്ട​റി​നു പി​റ​കി​ലി​രു​ന്നു യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ഏ​മ്പേ​റ്റ് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ത​ല​യ്ക്ക് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റു മം​ഗ​ളൂ​രു​വി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഗു​രു​ത​ര​നി​ല​യി​ല്‍ കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്. മ​ക്ക​ൾ: റ​ഷീ​ദ്, റ​സാ​ഖ്.