ഹെ​ഡ്‌​ബോ​ൾ: അ​ത്താ​ഴ​ക്കു​ന്നി​നും ഹെ​ഡ് ഷൂ​ട്ടേ​ഴ്സി​നും വി​ജ​യം
Monday, February 17, 2020 1:25 AM IST
ക​ണ്ണൂ​ര്‍: കെ. ​നാ​ണു സ്മാ​ര​ക ഹെ​ഡ്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന ഒ​ന്നാ​മ​ത്തെ മ​ത്സ​ര​ത്തി​ല്‍ ബി​എം അ​ത്താ​ഴ​ക്കു​ന്ന്‌ ര​ണ്ടി​നെ​തി​രെ മൂ​ന്ന് സെ​റ്റു​ക​ള്‍​ക്ക് ജൂ​ണി​യ​ര്‍ ല​ജ​ന്‍റ് വ​ട്ട​ക്കു​ള​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ല്‍ ഹെ​ഡ് ഷൂ​ട്ടേ​ഴ് എ​രി​ഞ്ഞാ​റ്റു​വ​യ​ല്‍ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് സെ​റ്റു​ക​ള്‍​ക്ക് ജൂ​ണി​യ​ര്‍ ഡി​എ​ക്‌​സ് ആ​ദി​ക​ട​ലാ​യി​യെ തോ​ൽ​പ്പി​ച്ചു. ഇ​ന്ന് ഒ​ന്നാ​മ​ത്തെ മ​ത്സ​ര​ത്തി​ല്‍ വി​ന്നേ​ര്‍​സ് മ​ഞ്ച​പ്പാ​ലം യം​ഗ്‌​സ്റ്റേ​ര്‍​സ് കു​ന്നും​കൈ​യെ​യും ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ല്‍ ചാ​ല​ഞ്ചേ​ഴ്സ് അ​ത്താ​ഴ​ക്കു​ന്ന് പ്ല​യേ​ര്‍​സ് കു​ന്നും​കൈ​യെ​യും നേ​രി​ടും.

യോ​ഗ പ​രി​ശീ​ല​നം

ക​ണ്ണൂ​ർ: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ക​ണ്ണൂ​ർ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഹാ​ളി​ൽ ഫെ​ബ്രു​വ​രി മു​ത​ൽ യോ​ഗ പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്നു. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9847825219.