ച​ക്ര​ച്ചി​റ​കി​ല്‍ ഐ​ശ്വ​ര്യ​യ്ക്ക് സ്വ​പ്ന​വി​ജ​യം
Friday, February 21, 2020 3:17 AM IST
ക​ണ്ണൂ​ർ: പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ അ​തി​ജീ​വ​ന​ത്തി​ന്‍റെ പു​തി​യ പ്ര​തീ​ക​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് നാ​യാ​ട്ടു​പാ​റ​യി​ലെ കെ.​സി. ഐ​ശ്വ​ര്യ. രോ​ഗം ശ​രീ​ര​ത്തെ ത​ള​ര്‍​ത്തി​യെ​ങ്കി​ലും ത​ള​രാ​ത്ത ഇ​ച്ഛാ​ശ​ക്തി​യോ​ടെ പൊ​രു​തി​നേ​ടി​യ വി​ജ​യ​ത്തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ഈ ​പ​ത്തൊ​ൻ​പ​തു​കാ​രി. ഇ​ത്ത​വ​ണ​ത്തെ പ​ത്താം​ക്ലാ​സ് തു​ല്യ​താ പ​രീ​ക്ഷ​യി​ല്‍ ജി​ല്ല​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തോ​ടെ​യാ​ണ് ഐ​ശ്വ​ര്യ വി​ജ​യം കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ​ത്.

ഏ​ഴു​വ​യ​സു​ള്ള​പ്പോ​ഴാ​യി​രു​ന്നു ഐ​ശ്വ​ര്യ​യെ തേ​ടി അ​പൂ​ര്‍​വ​രോ​ഗ​മെ​ത്തി​യ​ത്. ശ​രീ​രം ഒ​രു വ​ശ​ത്തേ​ക്കു വ​ള​ഞ്ഞ​രീ​തി​യി​ല്‍ ന​ട​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പ​ല​രും പ​റ​ഞ്ഞ​പ്പോ​ഴും ന​ട്ടെ​ല്ല് വ​ള​യു​ന്ന സ്‌​കോ​ളി​യോ​സി​സ് രോ​ഗ​മാ​ണ​തെ​ന്ന് അ​റി​ഞ്ഞി​രു​ന്നി​ല്ല.

തി​രി​ച്ച​റി​ഞ്ഞ​പ്പോ​ഴേ​ക്കും രോ​ഗ​ത്തി​ന്‍റെ സ്വ​ഭാ​വ​വും മാ​റി​യി​രു​ന്നു. സു​ഷു​മ്‌​നാ നാ​ഡി​യെ വ​രെ രോ​ഗം ബാ​ധി​ച്ച​പ്പോ​ള്‍ ചി​കി​ത്സ​യും മ​രു​ന്നു​ക​ളും മാ​ത്ര​മാ​യി ജീ​വി​ത​ത്തി​നു കൂ​ട്ട്. ത​ള​രാ​തെ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​ര​നും അ​മ്മ​മ്മ​യും ധൈ​ര്യംന​ല്‍​കി. ന​ട്ടെ​ല്ലി​ന്‍റെ വ​ള​വു​ക​ള്‍ മാ​റ്റാ​നു​ള്ള ശ​സ്ത്ര​ക്രി​യ കൂ​ടു​ത​ല്‍ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന​തി​നാ​ല്‍ ആ ​ചി​ന്ത​യും പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ചു. ഏ​ഴാം ക്ളാ​സി​ലെ പ​രീ​ക്ഷ ക​ഴി​ഞ്ഞ് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ന്ന സ​മ​യ​ത്ത് വീ​ണ്ടും രോ​ഗ​ത്തി​ന്‍റെ പ​രീ​ക്ഷ​ണം. കാ​ലി​ന്‍റെ സ്പ​ര്‍​ശ​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ടു. കാ​ലി​ല്‍​നി​ന്ന് ചെ​രു​പ്പ് ഊ​രി​പ്പോ​യ​തോ മു​റി​ഞ്ഞ് ചോ​ര​യൊ​ലി​ക്കു​ന്ന​തോ ഐ​ശ്യ​ര്യ അ​റി​യാ​തെ​യാ​യി. പി​ന്നീ​ട് പൂ​ര്‍​ണ​മാ​യും വീ​ല്‍​ചെ​യ​റി​നെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​വ​ന്നു.

സ്‌​കൂ​ളി​ല്‍ പോ​കാ​തെ​ത​ന്നെ എ​ട്ടാം​ക്ളാ​സ് പൂ​ര്‍​ത്തീ​ക​രി​ച്ചു. പാ​തി​വ​ഴി​യി​ലാ​യ ആ​ഗ്ര​ഹ​ങ്ങ​ള്‍​ക്കും സ്വ​പ്‌​ന​ങ്ങ​ള്‍​ക്കും വീ​ണ്ടും നി​റംപ​ക​ര്‍​ന്ന​ത് ത​ന്നെ​പ്പോ​ലെ ച​ക്ര​ക്ക​സേ​ര​യി​ല്‍ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യി​രു​ന്നെ​ന്ന് ഐ​ശ്വ​ര്യ പ​റ​യു​ന്നു. ജീ​വി​ത​ത്തി​ല്‍ ത​ന്നെ​ക്കാ​ള്‍ ദു​രി​ത​ങ്ങ​ള്‍ പേ​റു​ന്ന​വ​ര്‍ ഉ​യ​ര​ങ്ങ​ള്‍ കീ​ഴ​ട​ക്കി മു​ന്നി​ലെ​ത്തി​യ​പ്പോ​ള്‍ ത​ന്‍റെ സ്വ​പ്ന​ങ്ങ​ള്‍​ക്ക് ചി​റ​കു​ക​ള്‍ ന​ല്‍​കാ​ന്‍ ഐ​ശ്വ​ര്യ​യും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് പ​ത്താം ത​രം തു​ല്യ​താ പ​രീ​ക്ഷ​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ തു​ട​ങ്ങി​യ​ത്. സാ​ക്ഷ​ര​താ മി​ഷ​ന്‍റെ ക്ലാ​സു​ക​ൾ ഏ​റെ ഗു​ണം ചെ​യ്തു. ഇ​രി​ക്കൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഞാ​റാ​ഴ്ച ക്ലാ​സു​ക​ളും തു​ണ​യാ​യി.

സ്വ​ന്ത​മാ​യി നി​യ​ന്ത്രി​ക്കാ​ന്‍ പ​റ്റു​ന്ന വീ​ല്‍​ചെ​യ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു​കൊ​ണ്ട് വീ​ടി​ന​ക​ത്ത് സ​ഞ്ച​രി​ക്കാ​നും സ്വ​ന്ത​മാ​യി കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നും എ​ളു​പ്പ​മാ​ണ്. അ​ധ്യാ​പി​ക​യാ​കാ​നാ​ണ് ഐ​ശ്വ​ര്യ​യു​ടെ മോ​ഹം. ക​ണ​ക്കാ​ണ് ഇ​ഷ്ട​വി​ഷ​യം. ക​ര​കൗ​ശ​ലവ​സ്തു​ക്ക​ളു​ടെ​യും പേ​പ്പ​ര്‍ പേ​ന​ക​ളു​ടെ​യും നി​ര്‍​മാ​ണ​ത്തി​ലും ഇ​തി​ന​കം ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.