അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്വ​സി​പ്പി​ക്കാ​ന്‍ എ​സ്പി നേ​രി​ട്ടെ​ത്തി
Sunday, March 29, 2020 11:59 PM IST
ക​ണ്ണൂ​ര്‍: സ്വ​ദേ​ശ​ത്തു പോ​കാ​ന്‍ സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ലോ​ക്ക് ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച് ച​ങ്ങ​നാ​ശേ​രി​ക്ക​ടു​ത്ത് പാ​യി​പ്പാ​ട് ആ​യി​ര​ത്തോ​ളം അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി റോ​ഡി​ലി​റ​ങ്ങി​യ​തോ​ടെ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ട്ടു​ക​ണ്ട് പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന ഉ​റ​പ്പു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ഇ​ന്ന​ലെ രം​ഗ​ത്തി​റ​ങ്ങി. വ​ള​പ​ട്ട​ണം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന 5000 ത്തോ​ളം അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​ത്തേ​യും നേ​രി​ട്ടു​ക​ണ്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യ​തീ​ഷ് ച​ന്ദ്ര ത​ന്നെ​യാ​ണ് ആ​ശ​ങ്ക വേ​ണ്ടെ​ന്നും ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ സം​സ്ഥാ​ന​സ​ര്‍​ക്കാ​രും പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​രു​ക​ളും ചേ​ര്‍​ന്ന് ഒ​രു​ക്കു​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി​യ​ത്.ഭ​ക്ഷ​ണ​വും ചി​കി​ത്സ​യ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം നേ​രി​ട്ടെ​ത്തി​ക്കു​മെ​ന്നും ഇ​വി​ടെ നി​ങ്ങ​ള്‍ പൂ​ര്‍​ണ​സു​ര​ക്ഷി​ത​രാ​യി​രി​ക്കു​മെ​ന്നും പ​റ​ഞ്ഞ എ​സ്പി പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും താ​മ​സ​സ്ഥ​ല​ത്തു​ത​ന്നെ ക​ഴി​യ​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍​ക്കും കു​ടും​ബ​ങ്ങ​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി.

തൊ​ഴി​ലാ​ളി കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സ് റൂ​ട്ട് മാ​ർ​ച്ച്

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ടു​ത​ലാ​യി താ​മ​സി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി. ലോ​ക്ക് ഡൗ​ൺ ലം​ഘി​ച്ച് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വ്യാ​പ​ക​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​തി​നെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പോ​ലീ​സ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ടു​ത​ലാ​യി താ​മ​സി​ക്കു​ന്ന ക​ക്കാ​ട്, പൊ​യ്ത്തും​ക​ട​വ്, ക​ണ്ണൂ​ർ സൗ​ത്ത് ബ​സാ​ർ, താ​ണ, പാ​റ​ക്ക​ണ്ടി, പ​ട​ന്ന​പ്പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ന്ന​ത്. ഹി​ന്ദി ഭാ​ഷ​യി​ൽ മൈ​ക്കി​ൽ അ​നൗ​ൺ​സ്‌ ചെ​യ്ത​ശേ​ഷ​മാ​ണ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. ക​ണ്ണൂ​ർ എ​ആ​ർ ക്യാ​മ്പ് ,വ​നി​താ പോ​ലീ​സ്, ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​ൻ, വ​ള​പ​ട്ട​ണം പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ പോ​ലീ​സു​കാ​രാ​ണ് റൂ​ട്ട് മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​ത്.