പൗ​ള്‍​ട്രി​ഫാം ചെ​യ​ര്‍​മാ​ന്‍റെ ബോ​ര്‍​ഡ് വ​ച്ച കാ​റി​ല്‍ യാ​ത്ര; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Thursday, April 9, 2020 12:15 AM IST
ക​ണ്ണൂ​ര്‍: പൗ​ള്‍​ട്രി ഫാം ​ചെ​യ​ര്‍​മാ​ന്‍റെ ബോ​ര്‍​ഡ് വ​ച്ച കാ​റു​മാ​യി ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലെ​ത്തി​യ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​ലാ​ന്നൂ​ര്‍ സ്വ​ദേ​ശി പാ​റ​യി​ല്‍ ബാ​ബു (44) വി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​യ​ര്‍​മാ​ന്‍, ക​ണ്ണൂ​ര്‍ പൗ​ള്‍​ട്രി ഡെ​വ​ല​പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ല്‍ എ​ന്ന ബോ​ര്‍​ഡ് വ​ച്ച കെ​എ​ല്‍ 60 ജി 5666 ​ന​മ്പ​ര്‍ ഡ​സ്റ്റ​ര്‍ കാ​റി​ലാ​ണ് ബാ​ബു ന​ഗ​ര​ത്തി​ലെ​ത്തി​യ​ത്. ക​ണ്ണൂ​ര്‍ ടൗ​ണ്‍, പേ​രാ​മ്പ്ര തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. ലോ​ക്ക് ഡൗ​ണ്‍ ശ​ക്ത​മാ​ക്കി​യ​തി​നു​ശേ​ഷം പോ​ലീ​സി​നെ വെ​ട്ടി​ച്ച് പു​റ​ത്തി​റ​ങ്ങാ​ന്‍ ആ​ളു​ക​ള്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ബോ​ര്‍​ഡു​ക​ള്‍ വ​ച്ച വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പോ​ലീ​സി​ന് വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വെ​ല്ലു​വി​ളി​യാ​കും.