മ​ദ്യ​നി​രോ​ധ​ന സ​മി​തി നി​ല്‍​പ്പു​സ​മ​രം ഇ​ന്ന്
Friday, May 22, 2020 1:29 AM IST
ക​ണ്ണൂ​ര്‍: കോ​വി​ഡ് കാ​ല​ത്ത് മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ദ്യ​നി​രോ​ധ​ന സ​മി​തി ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് ക​ള​ക്‌​ട​റേ​റ്റി​നു​മു​ന്നി​ല്‍ നി​ല്‍​പ്പു​സ​മ​രം ന​ട​ത്തും. രാ​വി​ലെ 10.30 ന് ​കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മോ​ണ്‍. തോ​മ​സ് തൈ​ത്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. ലോ​ക്ക് ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചു​ള്ള സ​മ​ര​ത്തി​ല്‍ ജി​ല്ല​യി​ലെ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ള്‍ പ​ങ്കെ​ടു​ക്കും.

ച​പ്പാ​ര​പ്പ​ട​വ്: അ​മ്മം​കു​ളം വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് മാ​സ്‌​കു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. ഇ​തി​നാ​യി മാ​സ്കു​ക​ൾ പ​ഞ്ചാ​യ​ത്തം​ഗം ജെ​യിം​സ് പു​റ​പ്പോ​ക്ക​ര, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്‌​ട​ര്‍ ര​ഞ്ജി​ത്ത് എ​ന്നി​വ​രെ ഏ​ല്‍​പ്പി​ച്ചു.