നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണം: എ​ഐ​യു​ഡ​ബ്ല്യു​സി
Friday, May 22, 2020 11:56 PM IST
പ​യ്യാ​വൂ​ര്‍: ലോ​ക്ക് ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ടു പ്ര​തി​സ​ന്ധി​യി​ലാ​യ നി​ര്‍​മാ​ണ​മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ഖി​ലേ​ന്ത്യാ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (എ​ഐ​യു​ഡ​ബ്യു​സി) ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മ​ണ​ല്‍ വി​ത​ര​ണം ന​ട​ത്തു​ന്ന ലോ​റി തൊ​ഴി​ലാ​ളി​ക​ളു​ടെ​യു​മെ​ല്ലാം കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യി​ലാ​ണ്.

കൂ​ടാ​തെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് വ​ര്‍​ഷം​തോ​റും പു​തു​ക്കേ​ണ്ട ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നു​വേ​ണ്ടി ന​ട​ത്തേ​ണ്ടി​വ​രു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കും മ​റ്റു​മാ​യി ഭീ​മ​മാ​യ തു​ക ചെ​ല​വ് വ​രു​ന്നു. മൂ​ന്നു മാ​സ​മാ​യി തൊ​ഴി​ലോ വ​രു​മാ​ന​മോ ഇ​ല്ലാ​ത്ത ഈ ​അ​വ​സ്ഥ​യി​ല്‍ ഇ​തും വ​ലി​യ ബാ​ധ്യ​ത​യാ​ണ്.

നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ഭാ​ഗ​മാ​യി അ​നു​മ​തി ന​ല്‍​കി​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് മ​ണ​ല്‍ വാ​രാ​നും വി​ത​ര​ണം ന​ട​ത്താ​നും ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലും അ​നു​മ​തി​യും ഉ​ട​ന്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ബ്ലാ​ത്തൂ​ര്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ മു​ഖ്യ​മ​ന്ത്രി​യോ​ടും ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തോ​ടും നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.