ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു
Saturday, May 23, 2020 12:01 AM IST
ക​ണ്ണൂ​ര്‍: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (ബെ​ഫി) ക​ണ്ണൂ​രി​ല്‍ പ്ര​ക​ട​നം ന​ട​ത്തി.

കേ​ന്ദ്ര​ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കേ​ന്ദ്ര ട്രേ​ഡ് യൂ​ണി​യ​നു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച അ​ഖി​ലേ​ന്ത്യ പ്ര​തി​ഷേ​ധ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ണ്ണൂ​രി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. കേ​ര​ള സ്റ്റേ​റ്റ് കോ- ​ഓ​പ​റേ​റ്റീ​വ് ബാ​ങ്ക് ക​ണ്ണൂ​ര്‍ മെ​യി​ന്‍ ബ്രാ​ഞ്ച് പ​രി​സ​ര​ത്തു ന​ട​ന്ന പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ബെ​ഫി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ബി​ഗേ​ഷ് ഉ​ണ്ണി​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ട്ര​ഷ​റ​ര്‍ എ​ന്‍.​ടി. സാ​ജു, ഏ​രി​യ സെ​ക്ര​ട്ട​റി സി. ​പി. സൗ​ന്ദ​ര്‍ രാ​ജ്, ഡി​ബു​ഇ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.