ക​ണ്ണൂ​രി​ൽ 12 പേ​ർ​ക്കും കാ​സ​ർ​ഗോ​ട്ട് പ​ത്തു​പേ​ർ​ക്കും കോ​വി​ഡ്
Sunday, June 7, 2020 12:10 AM IST
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 12 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ​ക​ള​ക്‌​ട​ര്‍ അ​റി​യി​ച്ചു. അ​ഞ്ചു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും ഏ​ഴു​പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്.

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി മേ​യ് 20ന് ​ഖ​ത്ത​റി​ല്‍​നി​ന്ന് ഐ​എ​ക്സ് 774 വി​മാ​ന​ത്തി​ലെ​ത്തി​യ പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി​നി​യ​യാ​യ നാ​ൽ​പ്പ​ത്തൊ​മ്പ​തു​കാ​രി, ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം 31ന് ​ബ​ഹ​റി​നി​ല്‍​നി​ന്ന് ഐ​എ​ക്‌​സ് 1376 വി​മാ​ന​ത്തി​ലെ​ത്തി​യ തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​റു​പ​ത്തി​മൂ​ന്നു​കാ​ര​ന്‍, ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി 26ന് ​അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് ഐ​എ​ക്സ് 1348 വി​മാ​ന​ത്തി​ലെ​ത്തി​യ കു​റ്റ്യാ​ട്ടൂ​ര്‍ സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തൊ​ന്നു​കാ​ര​ന്‍, ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വഴി 27ന് ​അ​ബു​ദാ​ബി​യി​ല്‍​നി​ന്നെ​ത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്താ​റു​കാ​രി, ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി 30 ന് ​കു​വൈ​റ്റി​ല്‍​നി​ന്ന് ഐ​എ​ക്സ് 1790 വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ട്ട​യം മ​ല​ബാ​ര്‍ സ്വ​ദേ​ശി​യാ​യ അ​റു​പ​ത്തി​മൂ​ന്നു​കാ​ര​ന്‍ എ​ന്നി​വ​രാ​ണ് വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​ര്‍.

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി 29ന് ​ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് എ​ഐ 425 വി​മാ​ന​ത്തി​ലെ​ത്തി​യ മാ​ങ്ങാ​ട്ടി​ടം സ്വ​ദേ​ശി​നി​യാ​യ മു​പ്പ​ത്ത​ഞ്ചു​കാ​രി, ഉ​ദ​യ​ഗി​രി സ്വ​ദേ​ശി​ക​ളാ​യ ഇ​രു​പ​തു​കാ​ര​ന്‍, എ​ഴു​പ​ത്ത​ഞ്ചു​കാ​രി എ​ന്നി​വ​രും 25 ന് ​ചെ​ന്നൈ​യി​ല്‍​നി​ന്നെ​ത്തി​യ മു​ണ്ടേ​രി സ്വ​ദേ​ശി​ക​ളാ​യ അ​മ്പ​തു​കാ​ര​ന്‍, ഇ​രു​പ​തു​കാ​ര​ന്‍, 26ന് ​മും​ബൈ​യി​ല്‍​നി​ന്നെ​ത്തി​യ പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​മ്പ​ത്ത​ഞ്ചു​കാ​ര​ന്‍, 21 ന് ​രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ല്‍ കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ വ​ഴി മ​ധ്യ​പ്ര​ദേ​ശി​ല്‍​നി​ന്നെ​ത്തി​യ ഏ​രു​വേ​ശി സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തൊ​ന്നു​കാ​ര​ന്‍ എ​ന്നി​വ​രു​മാ​ണ് ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്ന് എ​ത്തി​യ​വ​ര്‍.ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 256 ആ​യി. ഇ​തി​ല്‍ 141 പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​വ​രി​ല്‍ അ​ഞ്ചു​പേ​ര്‍ ഇ​ന്ന​ലെ​യാ​ണ് ഡി​സ്ചാ​ര്‍​ജാ​യ​ത്.

അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ന്നോ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ അ​റു​പ​ത്തൊ​ന്നു​കാ​ര​ന്‍, പാ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ നാ​ൽ​പ്പ​ത്തെ​ട്ടു​കാ​രി, ര​ണ്ടു വ​യ​സു​കാ​ര​ന്‍, ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ന്ന്യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തേ​ഴു​കാ​രി, ശ്രീ​ക​ണ്ഠ​പു​രം സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തൊ​മ്പ​തു​കാ​രി എ​ന്നി​വ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി ഇ​ന്ന​ലെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ പ​ത്തു​പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ള്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 112 ആ​യി. മേ​യ് 27 ന് ​കു​വൈ​റ്റി​ല്‍​നി​ന്നെ​ത്തി ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 37 വ​യ​സു​ള്ള കോ​ടോം-​ബേ​ളൂ​ര്‍ സ്വ​ദേ​ശി, കു​വൈ​റ്റി​ല്‍​നി​ന്നെ​ത്തി​യ 40 വ​യ​സു​ള്ള പു​ല്ലൂ​ര്‍-​പെ​രി​യ സ്വ​ദേ​ശി, മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നെ​ത്തി​യ 47 വ​യ​സു​ള്ള പു​ത്തി​ഗെ സ്വ​ദേ​ശി, 26ന് ​മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്ന് മി​നി​ബ​സി​ല്‍ വ​ന്ന 34 വ​യ​സു​ള്ള കും​ബ​ഡാ​ജെ സ്വ​ദേ​ശി​നി (ഇ​വ​രു​ടെ ഒ​പ്പം യാ​ത്ര​ചെ​യ്ത ഭ​ര്‍​ത്താ​വ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ലാ​ണ്.

നി​ല​വി​ല്‍ ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത് കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലാ​ണ്), 23 ന് ​മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്ന് ബ​സി​ലെ​ത്തി​യ 26 വ​യ​സു​ള്ള ബ​ദി​യ​ഡു​ക്ക സ്വ​ദേ​ശി, ജൂ​ണ്‍ ഒ​ന്നി​ന് അ​ബു​ദാ​ബി​യി​ല്‍​നി​ന്നെ​ത്തി​യ 32 വ​യ​സു​ള്ള ബ​ദി​യ​ടു​ക്ക സ്വ​ദേ​ശി, അ​ബു​ദാ​ബി​യി​ല്‍​നി​ന്നെ​ത്തി​യ 31 വ​യ​സു​ള്ള പു​ല്ലൂ​ര്‍-​പെ​രി​യ സ്വ​ദേ​ശി, 23 ന് ​ടാ​ക്‌​സി കാ​റി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നെ​ത്തി​യ 43 വ​യ​സു​ള്ള മം​ഗ​ല്‍​പ്പാ​ടി സ്വ​ദേ​ശി, 29 ന് ​ദു​ബാ​യി​ല്‍​നി​ന്നെ​ത്തി​യ 39 വ​യ​സു​ള്ള കു​മ്പ​ള സ്വ​ദേ​ശി​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ട്ടു​വ​യ​സു​ള്ള മ​ക​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

മേ​യ് 29 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നെ​ത്തി​യ 31 വ​യ​സു​ള്ള മം​ഗ​ല്‍​പ്പാ​ടി സ്വ​ദേ​ശി രോ​ഗ​മു​ക്തി നേ​ടി. വീ​ടു​ക​ളി​ല്‍ 3,021 പേ​രും ആ​ശു​പ​ത്രി​ക​ളി​ല്‍ 692 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 3,713 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

7,154 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. 615 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. പു​തു​താ​യി 423 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.