മി​ല്‍​മ 'ക്ഷീ​ര​സ​ദ​നം'​പ​ദ്ധ​തി: വീ​ടി​ന് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Friday, July 10, 2020 12:44 AM IST
ചെ​മ്പേ​രി: മി​ല്‍​മ മ​ല​ബാ​ര്‍ മേ​ഖ​ല യൂ​ണി​യ​ന്‍റെ ക്ഷീ​ര​ക​ര്‍​ഷ​ക ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യ ക്ഷീ​ര​സ​ദ​ന​ത്തി​ന് അ​ര്‍​ഹ​യാ​യി ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ടി​യാ​ന്മ​ല ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘാം​ഗം ഓ​മ​ന​യ്ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യ​ത്തോ​ടെ നി​ര്‍​മി​ച്ചു​ന​ല്‍​കു​ന്ന വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മ​ല​ബാ​ര്‍ മേ​ഖ​ല യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​എ​സ്. മ​ണി നി​ര്‍​വ​ഹി​ച്ചു.
ച​ട​ങ്ങി​ല്‍ ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ വി.​ഷി​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ബാ​ര്‍ മേ​ഖ​ല യൂ​ണി​യ​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ വി​ജ​യ​കു​മാ​ര​ന്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ കെ.​സി. ജ​യിം​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
ഗു​ണ​നി​ല​വാ​ര മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കു​ന്ന സ​മ്മാ​ന​ങ്ങ​ള്‍ മ​ല​ബാ​ര്‍ മേ​ഖ​ല യൂ​ണി​യ​ന്‍ ഡ​യ​റ​ക്‌​ട​ര്‍ ടി.​ജ​നാ​ര്‍​ദ​ന​ന്‍ വി​ത​ര​ണം ചെ​യ്തു.
കൗ​ണ്‍​സി​ല​ര്‍ ര​ജ​നി വേ​ണു, കെ.​എം. ജോ​സ​ഫ്, എം.​നാ​രാ​യ​ണ​ന്‍, പ്ര​കാ​ശ​ന്‍, മാ​ണി മ​ണി​മ​ല, ടി.​ആ​ര്‍. നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.