താ​ത്കാ​ലി​ക നി​യ​മ​നം
Thursday, July 16, 2020 1:08 AM IST
ക​ണ്ണൂ​ര്‍: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ന്‍​എ​ച്ച്എ​മ്മി​ന്‍റെ കീ​ഴി​ല്‍ ദി​വ​സവേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. ഡോ​ക്‌ട​ര്‍, സ്റ്റാ​ഫ് ന​ഴ്‌​സ്, ക്ലീ​നിം​ഗ് സ്റ്റാ​ഫ് എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് നി​യ​മ​നം. ഡോ​ക്‌ട​ര്‍-എം​ബി​ബി​എ​സും ടി​സി​എം​സി പെ​ര്‍​മ​ന​ന്‍റ് ര​ജി​സ്‌​ട്രേ​ഷ​ന്‍. സ്റ്റാ​ഫ് ന​ഴ്‌​സ്-അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് ഡി​ഗ്രി/ഡി​പ്ലോ​മ ഇ​ന്‍ ജ​ന​റ​ല്‍ ന​ഴ്‌​സിം​ഗ് ആ​ന്‍​ഡ് മി​ഡ് വൈ​ഫ​റി അ​ല്ലെ​ങ്കി​ല്‍ ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ്. എ​സി​എ​ല്‍എ​സ്, ബി​എ​ല്‍​എ​സ് ഉ​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. 40 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്കും പ്ര​സ്തു​ത ത​സ്തിക​ക​ളി​ല്‍നി​ന്നു വി​ര​മി​ച്ച​​വ​രാ​ണെ​ങ്കി​ല്‍ പ​ര​മാ​വ​ധി 60 വ​യ​സ് ഉ​ള്ള​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. താത്പര്യമുള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ 17ന് ​രാ​വി​ലെ പത്തിനു ​മു​മ്പാ​യി യോ​ഗ്യ​ത, മേ​ല്‍​വി​ലാ​സം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ എ​ന്നി​വസ​ഹി​തം ക​ണ്ണൂ​ര്‍ ജി​ല്ലാ സൂ​പ്ര​ണ്ട് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം.