മം​ഗ​ലാ​ട്ട് രാ​ഘ​വ​നെ ആ​ദ​രി​ച്ചു
Monday, August 10, 2020 12:59 AM IST
ക​ണ്ണൂ​ര്‍: ക്വി​റ്റ് ഇ​ന്ത്യാ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് രാ​ഷ്ട്ര​പ​തി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം സ്വാ​ത​ന്ത്യ സ​മ​ര സേ​നാ​നി​യാ​യ മം​ഗ​ലാ​ട്ട് രാ​ഘ​വ​നെ ആ​ദ​രി​ച്ചു. ത​ല​ശേ​രി ചേ​റ്റം​കു​ന്നി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി ത​ല​ശേ​രി സ​ബ് ക​ള​ക്ട​ര്‍ ആ​സി​ഫ് കെ. ​യൂ​സ​ഫ് ആ​ണ് ആ​ദ​രി​ച്ച​ത്. അ​ങ്ക​വ​സ്ത്ര​വും ഷാ​ളും അ​ണി​യി​ച്ചാ​ണ് ആ​ദ​രി​ച്ച​ത്. രാ​ഷ്ട്ര​പ​തി​യു​ടെ ആ​ശം​സാ കാ​ര്‍​ഡും കൈ​മാ​റി. വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ എ.​സി. അ​നീ​ഷും ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.