ഏ​ഴോം പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ന്നു​മു​ത​ല്‍ സ​മ്പൂ​ര്‍​ണ ലോ​ക്ക് ഡൗ​ണ്‍, മാ​ടാ​യി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം
Wednesday, August 12, 2020 12:59 AM IST
പ​ഴ​യ​ങ്ങാ​ടി: കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്ന​തി​നാ​ല്‍ ഏ​ഴോം, മാ​ടാ​യി പ​ഞ്ചാ​യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി. ഇ​ന്നു​മു​ത​ല്‍ ഒ​രാ​ഴ്ച​ക്കാ​ലം ഏ​ഴോം പ​ഞ്ചാ​യ​ത്തി​ല്‍ സ​മ്പൂ​ര്‍​ണ ലോ​ക്ക് ഡൗ​ണാ​യി​രി​ക്കും. ക​ട​ക​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളും പൂ​ര്‍​ണ​മാ​യി അ​ട​ച്ചി​ടും.
സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സേ​വ​ന​വും ല​ഭ്യ​മാ​കു​ക​യി​ല്ല. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​ണ്ടാ​കി​ല്ല. പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഒ​രാ​ഴ്ച​ത്തേ​ക്ക് വേ​ണ്ടു​ന്ന അ​ത്യാ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കും.
മാ​ടാ​യി പ​ഞ്ചാ​യ​ത്താ​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി. 15,16 വാ​ര്‍​ഡു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഒ​രാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചി​ട്ടു. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ രാ​വി​ലെ എ​ട്ടു​മു​ത​ല്‍ 12 വ​രെ മാ​ത്രേ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കൂ. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഏ​ഴോം, മാ​ടാ​യി പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.