പു​ഴ​യി​ല്‍ കാ​ണാ​താ​യ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, August 12, 2020 10:08 PM IST
കൂ​ത്തു​പ​റ​മ്പ്: പാ​നൂ​ര്‍ കൂ​രാ​റ ക​ഴു​ങ്ങും​വ​ള്ളി​യി​ല്‍ പു​ഴ​യി​ല്‍ വീ​ണ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. താ​ഴെ​ച​മ്പാ​ട്ടെ ഇ​ട​ത്തി​ല്‍ താ​ഴെ​കു​നി​യി​ല്‍ ജ​നാ​ര്‍​ദ​ന (50)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ചാ​ടാ​ല​പു​ഴ പാ​ല​ത്തി​ന് ഒ​രു​കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​നി​ന്നു ല​ഭി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ജ​നാ​ര്‍​ദ​ന​ന്‍ പു​ഴ​യി​ല്‍ വീ​ണ​ത്. പാ​നൂ​ര്‍, ത​ല​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നെ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രു​മാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. പാ​നൂ​ര്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി.