പ​രി​സ്ഥി​തി​ലോ​ല പ​ഠ​ന ​വി​ജ്ഞാ​പ​നം റ​ദ്ദാ​ക്ക​ണം
Thursday, August 13, 2020 12:56 AM IST
കീ​ഴ്പ​ള്ളി: പ​രി​സ്ഥി​തി​ലോ​ല പ​ഠ​ന​വി​ജ്ഞാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ വ​ല്‍​സ​ന്‍ അ​ത്തി​ക്ക​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ട്ടി ആ​റ​ളം മ​ണ്ഡ​ലം​ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ​യും ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ​യും അ​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങ​ളെ ഇ​ത് നേ​രി​ട്ടു ബാ​ധി​ക്കു​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി പ​ന്ത​പ്ലാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി.​വ​ര്‍​ഗീ​സ്, വി.​എം സെ​ബാ​സ്റ്റ്യ​ന്‍, വ​ര്‍​ഗീ​സ് മേ​ന​മ്പ​ടം, ഔ​സേ​പ്പ​ച്ച​ന്‍ നി​ര​പ്പേ​ല്‍, ജോ​യി നെ​ല്ലി​യാ​നി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്ക് കി​ട​ക്ക​ക​ള്‍ ന​ല്‍​കി

കൊ​ട്ടി​യൂ​ര്‍: കൊ​ട്ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് അ​മ്പാ​യ​ത്തോ​ട് ടാ​ഗോ​ര്‍ വാ​യ​ന​ശാ​ല കി​ട​ക്ക, ത​ല​യി​ണ, കി​ട​ക്ക​വി​രി​ക​ള്‍ എ​ന്നി​വ ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​കം ഏ​റ്റു​വാ​ങ്ങി. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​സി​ലി ക​ണ്ണ​ന്താ​നം, അം​ഗം പി. ​രാ​ജ​ന്‍, അ​സി. സെ​ക്ര​ട്ട​റി റെ​ജി പി. ​മാ​ത്യു, വാ​യ​ന​ശാ​ല ഭാ​ര​വാ​ഹി​ക​ളാ​യ ബേ​ബി കു​രു​ടി​കു​ളം, ഒ.​എം. കു​ര്യാ​ച്ച​ന്‍, കെ.​സി. ഷി​ന്‍റോ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.