ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് ബാ​ധി​ച്ച​യാ​ൾ മ​രി​ച്ചു
Thursday, August 13, 2020 11:19 PM IST
ഇ​രി​ട്ടി: ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് ബാ​ധി​ച്ച പ​ടി​യൂ​ർ കൊ​ശ​വ​ൻ​വ​യ​ൽ സ്വ​ദേ​ശി മ​രി​ച്ചു. താ​ളു​ക​ണ്ട​ത്തി​ൽ സൈ​മ​ൺ (65) ആ​ണ് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ മ​രി​ച്ച​ത്. വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​രി​ട്ടി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ അ​സു​ഖം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന് എ​വി​ടെ​നി​ന്നാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. ഇ​രി​ട്ടി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലാ​യ 69 പേ​രെ​യും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​രാ​യ 39 പേ​രെ​യും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ആ​ശു​പ​ത്രി​യു​ടെ ഐ​പി വാ​ർ​ഡും കാ​ഷ്വാ​ലി​റ്റി​യും അ​ട​ച്ചി​ട്ടു. മ​രി​ച്ച സൈ​മ​ണു​മാ​യി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് സ​മ്പ​ർ​ക്ക​ത്തി​ലാ​യ 15പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ എ​ൺ​പ​തോ​ളം പേ​രെ തി​രി​ച്ച​റി​ഞ്ഞു നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ഇ​രി​ട്ടി സി​ഐ എ. ​കു​ട്ടി​ക്കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. സൈ​മ​ണി​ന്‍റെ ഭാ​ര്യ​ക്കും മ​ക​നും രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ സൈ​മ​ണും കു​ടും​ബ​വും ഏ​താ​നും വ​ർ​ഷം​മു​ന്പാ​ണ് പ​ടി​യൂ​ർ കൊ​ശ​വ​ൻ​വ​യ​ലി​ൽ വാ​ട​ക​വീ​ട്ടി​ൽ താ​മ​സ​മാ​രം​ഭി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ​പ്ര​കാ​രം പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്‌​ക​രി​ച്ചു.