ഫ്രൂ​ട്ട് മാ​ര്‍​ക്ക​റ്റ് കോം​പ്ല​ക്‌​സി​ലെ അ​പ​ക​ടാ​വ​സ്ഥ ഉ​ട​ന്‍ പ​രി​ഹ​രി​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി
Saturday, September 19, 2020 12:42 AM IST
ക​ണ്ണൂ​ര്‍: കോ​ര്‍​പ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ഫ്രൂ​ട്ട് മാ​ര്‍​ക്ക​റ്റ് കോം​പ്ല​ക്‌​സി​ല്‍ വൈ​ദ്യു​തി മീ​റ്റ​റും മെ​യി​ന്‍ സ്വി​ച്ച് ബോ​ക്‌​സു​ക​ളും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി കേ​ടു​പാ​ട് പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് യൂ​ണി​റ്റ് കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ർ, ഡ​പ്യൂ​ട്ടി മേ​യ​ർ, സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി.
മു​പ്പ​തി​ല​ധി​കം ക​ട​മു​റി​ക​ളു​ള്ള ഫ്രൂ​ട്ട് മാ​ര്‍​ക്ക​റ്റ് കോം​പ്ല​ക്‌​സി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്ന് വ​ര്‍​ഷ​ങ്ങ​ളോ​ളം മ​ഴ​വെ​ള്ള​മി​റ​ങ്ങി​യാ​ണ് മീ​റ്റ​ർ-​മെ​യി​ന്‍ സ്വി​ച്ച് ബോ​ക്‌​സു​ക​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. വൈ​ദ്യു​തി​ബോ​ര്‍​ഡ് വി​ഷ​യം കോ​ര്‍​പ​റേ​ഷ​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ പ്ര​തി​മാ​സ​വ​രു​മാ​ന​മു​ള്ള കോം​പ്ല​ക്‌​സി​ന്‍റെ ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന മേ​ല്‍​ക്കൂ​ര പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ ത​ന്നെ വ​ര്‍​ഷ​ങ്ങ​ളു​ടെ മു​റ​വി​ളി ന​ട​ത്തേ​ണ്ടി​വ​ന്നു. അ​ന്യാ​യ​മാ​യ വാ​ട​ക​വ​ര്‍​ധ​ന​യും കേ​ട്ടു​കേ​ള്‍​വി​യി​ല്ലാ​ത്ത അ​ഡീ​ഷ​ണ​ല്‍ ഡെ​പ്പോ​സി​റ്റ് സ​മ്പ്ര​ദാ​യ​വും ഏ​ര്‍​പ്പെ​ടു​ത്തി വ്യാ​പാ​രി​ക​ളെ പി​ഴി​യു​ന്ന കോ​ര്‍​പ​റേ​ഷ​ന് കോം​പ്ല​ക്‌​സി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നോ ബാ​ത്ത്‌​റൂ​മു​ക​ളി​ല്‍ വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നം പോ​ലും ഏ​ര്‍​പ്പെ​ടു​ത്താ​നോ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് സ്റ്റേ​ഡി​യം കോം​പ്ല​ക്‌​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ നാ​സ​ര്‍ കൊ​ട്ട​ഞ്ചേ​രി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​സീ​സ് വ​ട​ക്കു​മ്പാ​ട്, എം. ​രാ​ജേ​ഷ്, പി.​കെ. മു​നീ​ർ, ജ​യേ​ഷ് ക​ണ്ണൂ​ര്‍ എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.