വി​ക​സ​ന കു​തി​പ്പി​ല്‍ ബ്ര​ണ്ണ​ന്‍: ന​ട​പ്പാ​ക്കു​ന്ന​ത് 25 കോ​ടി​യോ​ളം രൂ​പ​യു​ടെ വി​ക​സ​നം
Tuesday, September 29, 2020 1:10 AM IST
ക​ണ്ണൂ​ർ: ക​ലാ​ല​യ മു​ത്ത​ശി​ക്കി​നി പു​തി​യ മു​ഖം. ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ത​ല​ശേ​രി ഗ​വ.​ബ്ര​ണ്ണ​ന്‍ കോ​ള​ജ്. പു​തി​യ കെ​ട്ടി​ട​ങ്ങ​ള്‍, റോ​ഡു​ക​ള്‍ മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി 25 കോ​ടി​യോ​ളം രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് കോ​ള​ജി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ന​ട​ന്നു​വ​രു​ന്ന​ത്. പൂ​ര്‍​ത്തീ​ക​രി​ച്ച പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും പു​തി​യ പ​ദ്ധ​തി​ക​ളു​ടെ ശി​ലാ​സ്ഥാ​പ​ന​വും ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ 11.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ അ​ധ്യ​ക്ഷ​നാ​കും.
സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്സ​ല​ന്‍​സ് ഒ​ന്നാം ഘ​ട്ട പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം, എം​എ​ല്‍​എ ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 99 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മ്മി​ച്ച റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം, കോ​ള​ജി​ന് പു​തു​താ​യി നി​ര്‍​മി​ച്ച ലൈ​ബ്ര​റി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം, ലൈ​ബ്ര​റി വെ​ബ്‌​സൈ​റ്റ് ഉ​ദ്ഘാ​ട​നം, 32 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള കെ​മി​സ്ട്രി ലാ​ബ് ഉ​ദ്ഘാ​ട​നം, എം​എ​ല്എ ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കോ​ള​ജ് ലൈ​ബ്ര​റി​യി​ല്‍ 52 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ സ്ഥാ​പി​ച്ച ഫ​ര്‍​ണി​ച്ച​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ​ന്നി​വ ച​ട​ങ്ങി​ല്‍ ന​ട​ക്കും.​
എ.​എ​ന്‍. ഷം​സീ​ര്‍ എം​എ​ല്‍​എ, ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ്ചാ​ന്‍​സ​ല​ര്‍ ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ്, ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ്, മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ലം പ്ര​തി​നി​ധി പി. ​ബാ​ല​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.