റോ​ഡ​രി​കി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി
Monday, October 26, 2020 12:53 AM IST
മ​ട്ട​ന്നൂ​ര്‍: ക​രേ​റ്റ കാ​ഞ്ഞി​ലേ​രി റോ​ഡി​ല്‍ ഓ​ട്ടോ​സ്റ്റാ​ന്‍​ഡി​നു സ​മീ​പം റോ​ഡ​രി​കി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി. ഇവിടെയും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​തി​നു​മു​മ്പും പ​ല​ത​വ​ണ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യി​ട്ടു​ണ്ട്. അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കെ​സി​സി
ധ​ർ​ണ ന​ട​ത്തി

പ​യ്യാ​വൂ​ര്‍: ജാ​ര്‍​ഖ​ണ്ഡി​ലെ ആ​ദി​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ഫാ. ​സ്റ്റാ​ന്‍ സ്വാ​മി​യു​ടെ അ​റ​സ്റ്റി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് (കെ​സി​സി) പ​യ്യാ​വൂ​ര്‍ ടൗ​ണ്‍ യൂ​ണി​റ്റ് ധ​ര്‍​ണ ന​ട​ത്തി. വി​കാ​രി ഫാ. ​ജോ​ഷി വ​ല്ല​ര്‍​കാ​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് ക​ണി​യാ​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ജോ​ണി ആ​നി​മൂ​ട്ടി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി കു​ഴു​വേ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.