മാ​ടാ​യി വേ​ട്ട​ക്കൊ​രു​മ​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച
Sunday, November 1, 2020 1:47 AM IST
പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ൻ​വ​ശ​ത്തു​ള്ള മാ​ടാ​യി വേ​ട്ട​ക്കൊ​രു​മ​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച. ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്ന​തി​നൊ​പ്പം തി​ട​പ്പ​ള്ളി​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന നി​വേ​ദ്യ പാ​ത്ര​ങ്ങ​ളാ​യ മൂ​ന്ന് ഉ​രു​ളി​ക​ളും ക​വ​ർ​ന്നു. ശ്രീ​കോ​വി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ നി​ല​യി​ലാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ ശാ​ന്തി​ക്കാ​ര​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. പ​ഴ​യ​ങ്ങാ​ടി എ​സ്ഐ ഇ.​ജ​യ​ച​ന്ദ്ര​നും സം​ഘ​വും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. സെ​ക്ര​ട്ട​റി ടി.​വി അ​ശോ​ക​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു.