ചെ​റു​പു​ഴ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്‌​ട​റെ പോ​ലീ​സ് ആ​ക്‌​ട് പ​ഠി​പ്പി​ക്ക​ണമെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Wednesday, November 25, 2020 12:38 AM IST
ക​ണ്ണൂ​ര്‍: പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം റോ​ഡി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രോ​ട് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ചെ​റു​പു​ഴ സ്റ്റേ​ഷ​ൻ ഇ​ന്‍​സ്‌​പെ​ക്‌​ട​റെ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ല​യ​ച്ച് പോ​ലീ​സ് ആ​ക്‌​ടി​ലെ വ്യ​വ​സ്ഥ​ക​ള്‍ പ​ഠി​പ്പി​ക്കേ​ണ്ട​താ​ണെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. ചെ​റു​പു​ഴ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്‌​ട​റു​ടെ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് ക​ണ്ണൂ​ര്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ​ല്‍ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്‌​ട​ർ വി​നീ​ഷ് കു​മാ​റി​ന് ത​ന്‍റെ ഭാ​ഗം മൂ​ന്നാ​ഴ്ച​യ്ക്ക​കം വി​ശ​ദീ​ക​രി​ക്കാം.
അ​ഭി​ഭാ​ഷ​ക​നും പ​രി​സ്ഥി​തി​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഹ​രീ​ഷ് വാ​സു​ദേ​വ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.
ചെ​റു​പു​ഴ സ്റ്റേ​ഷ​ൻ ഇ​ന്‍​സ്‌​പെ​ക്‌​ട​ർ വ​ഴി​യോ​ര​ക​ച്ച​വ​ട​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ന്ന​തി​ന്‍റെ വീ​ഡി​യോ​സ​ഹി​ത​മാ​ണ് ഹ​രീ​ഷ് പോ​സ്റ്റി​ട്ടി​ട്ടു​ള്ള​ത്. വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ങ്ങ​ള്‍ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി​വി​ധി ന​ട​പ്പാ​ക്കു​ക​ത​ന്നെ വേ​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ ഇ​ത​ല്ല വി​ധി ന​ട​പ്പാ​ക്കേ​ണ്ട വ​ഴി. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗസ്ഥ​ന്‍ എ​ങ്ങ​നെ​യാ​ണ് പെ​രു​മാ​റേ​ണ്ട​തെ​ന്ന് പോ​ലീ​സ് ആ​ക്‌​ടി​ല്‍ വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​ട്ടു​ണ്ട്. ചെ​റു​പു​ഴ സ്റ്റേ​ഷ​ൻ ഇ​ന്‍​സ്‌​പെ​ക്‌​ട​ർ ഇ​തെ​ല്ലാം കാ​റ്റി​ല്‍​പ്പ​റ​ത്തി.
ഇ​താ​ണ് പോ​ലീ​സി​ന്‍റെ പെ​രു​മാ​റ്റ ശൈ​ലി​യെ​ങ്കി​ല്‍ അ​ടു​ത്ത​കാ​ല​ത്ത് കേ​ര​ള പോ​ലീ​സ് ആ​ക്‌​ടി​ല്‍ കൊ​ണ്ടു​വ​ന്ന 118 എ, ​എ​ന്ന ഭേ​ദ​ഗ​തി തീ​ര്‍​ച്ച​യാ​യും പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണെ​ന്നും ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.