കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ ലോ​റി ക​യ​റി മ​രി​ച്ചു
Tuesday, December 1, 2020 9:35 PM IST
പ​യ്യ​ന്നൂ​ർ: കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ ലോ​റി ക​യ​റി മ​രി​ച്ചു. ആ​ണൂ​രി​ലെ ട​യ​ര്‍ ക​മ്പ​നി ജീ​വ​ന​ക്കാ​ര​ന്‍ ആ​ല​പ്പു​ഴ സ്വ​ദേ​ശി സ​ന്തോ​ഷ്‌​കു​മാ​റാ​ണ്(52) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ആ​ണൂ​ര്‍ പാ​ല​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. കാ​ലി​ക്ക​ട​വി​ല്‍​നി​ന്നു സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി താ​മ​സ​സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചു​വ​ര​വേ​യാ​ണ് അ​പ​ക​ടം.

ലോ​റി​യു​ടെ പി​ന്‍​ച​ക്ര​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങി ഇ​രു​കാ​ലു​ക​ള്‍​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ര​ക്തം​വാ​ര്‍​ന്ന നി​ല​യി​ല്‍ വ​ഴി​യാ​ത്ര​ക്കാ​രാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ലോ​റി നി​ര്‍​ത്താ​തെ പോ​യെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ഈ ​ലോ​റി ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ളാ​യി വെ​ള്ളൂ​രി​ലെ ര​മേ​ശ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ണൂ​രി​ലെ യോ​ക്കാ​ഹാ​മ ട​യ​ര്‍ ക​മ്പ​നി​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന സ​ന്തോ​ഷ്‌​കു​മാ​ര്‍ ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം വീ​ണ്ടു​മെ​ത്തി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.