പോ​ളിം​ഗ് ഇ​ത​ര തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ർ​ക്കും പോ​സ്റ്റ​ൽ ബാ​ല​റ്റ് അ​നു​വ​ദി​ച്ചു
Thursday, December 3, 2020 1:04 AM IST
കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് പോ​ളിം​ഗ് ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സു​ക​ളി​ലെ​യും പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി ഓ​ഫീ​സു​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും വ​ര​ണാ​ധി​കാ​രി, ഉ​പ​വ​ര​ണാ​ധി​കാ​രി എ​ന്നി​വ​രു​ടെ ഓ​ഫീ​സു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും നി​രീ​ക്ഷ​ക​ർ, സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​ർ, ആ​ന്‍റി ഡി​ഫേ​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കും കൂ​ടി പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ അ​നു​വ​ദി​ക്കാ​ൻ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. ഇ​തി​നാ​യി 15ാം ന​മ്പ​ർ ഫോ​റ​ത്തി​ൽ വ​ര​ണാ​ധി​കാ​രി​ക്ക് അ​പേ​ക്ഷ ന​ൽ​ക​ണം.