ഒ​പ്പ​ത്തി​നൊ​പ്പം പി​ലി​ക്കോ​ട്
Thursday, December 3, 2020 1:04 AM IST
പി​ലി​ക്കോ​ട്:​ഇ​ട​തു-​വ​ല​ത് മു​ന്ന​ണി​ക​ൾ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ത്തു​ന്ന ഡി​വി​ഷ​നാ​ണ് പി​ലി​ക്കോ​ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് ഭ​ര​ണം സ​മ്മാ​നി​ച്ച​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​ത് ഇ​വി​ടു​ത്തെ വി​ജ​യ​മാ​ണ്. തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​കെ​യു​ള്ള 21ഉം ​പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ 15ഉം ​പ​ട​ന്ന​യി​ലെ എ​ട്ടും ഉ​ൾ​പ്പെ​ടെ 44 വാ​ർ​ഡു​ക​ൾ ചേ​ർ​ന്ന​താ​ണ് ഈ ​ഡി​വി​ഷ​ൻ. രൂ​പീ​ക​ര​ണ​കാ​ലം തൊ​ട്ടേ യു​ഡി​എ​ഫ് ഭ​ര​ണം കൈ​യാ​ളു​ന്ന തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തും നി​ർ​ണാ​യ​ക​സ്വാ​ധീ​ന​മു​ള്ള പ​ട​ന്ന പ​ഞ്ചാ​യ​ത്തും ഉ​ൾ​പ്പെ​ട്ട ഈ ​ഡി​വി​ഷ​നി​ൽ വി​ജ​യം ആ​വ​ർ​ത്തി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ യു​ഡി​എ​ഫി​ന് യാ​തൊ​രു സം​ശ​യ​വു​മി​ല്ല. പ​ട്ടി​ക​വ​ർ​ഗ​സം​വ​ര​ണ ഡി​വി​ഷ​നാ​യ ഇ​വി​ടെ കോ​ൺ​ഗ്ര​സ് തൃ​ക്ക​രി​പ്പൂ​ർ ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി തൈ​ക്കീ​ലി​നെ(44)​യാ​ണ് യു​ഡി​എ​ഫ് ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി, സേ​വാ​ദ​ൾ ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചി​രു​ന്നു. തൃ​ക്ക​രി​പ്പൂ​ർ ഫാ​ർ​മേ​ഴ്സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ ഷാ​ജി "ഒ​രി​ടം' ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. തൃ​ക്ക​രി​പ്പൂ​ർ തൈ​ക്കീ​ൽ സ്വ​ദേ​ശി​യാ​ണ്.
അ​തേ​സ​മ​യം ഫാ​ഷ​ൻ ഗോ​ൾ​ഡ് നി​ക്ഷേ​പ​ത​ട്ടി​പ്പ് കേ​സി​ലെ എം.​സി. ക​മ​റു​ദ്ദീ​ൻ എം​എ​ൽ​എ​യു​ടെ അ​റ​സ്റ്റ് രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കി​യു​ള്ള പ്ര​ചാ​ര​ണ​മാ​ണ് എ​ൽ​ഡി​എ​ഫ് ന​ട​ത്തു​ന്ന​ത്. ത​ട്ടി​പ്പി​നി​ര​യാ​യി പ​ണം ന​ഷ്ട​പ്പെ​ട്ട ലീ​ഗു​കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഈ ​ഡി​വി​ഷ​നി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ഇ​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും വോ​ട്ട് ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​ട​തു​നേ​തൃ​ത്വം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ​ത​വ​ണ ത​ല​നാ​രി​ഴ വ്യ​ത്യാ​സ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട ഈ ​ഡി​വി​ഷ​ൻ വീ​ണ്ടെ​ടു​ക്കേ​ണ്ട​തി​ന്‍റെ ചു​മ​ത​ല ഇ​ത്ത​വ​ണ ലോ​ക് ജ​ന​താ​ദ​ളി​നാ​ണ്.

ഇ​വ​രു​ടെ യു​വ​ജ​ന​സം​ഘ​ട​ന​യാ​യ എ​ൽ​ജെ​വൈ​ഡി​യു​ടെ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം. ​മ​നു (30)വാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. എ​ൽ​ജെ​ഡി തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യം​ഗം, വാ​ർ​ഡ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു.
നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ മ​നു മീ​ലി​യാ​ട്ട് സ്വ​ദേ​ശി​യാ​ണ്. എ​സ് സി/​എ​സ്ടി മോ​ർ​ച്ച തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​ര​ജി​ത് ആ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി.
ഗാ​യ​ക​ൻ കൂ​ടി​യാ​യ ര​ജി​ത് "ഒ​രി​ടം' ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ലെ സ​ജീ​വ അം​ഗ​മാ​ണ്. ഒ​ള​വ​റ സ്വ​ദേ​ശി​യാ​ണ്.