ഡ​മ്മി ബാ​ല​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം
Thursday, December 3, 2020 1:05 AM IST
വോ​ട്ട​ര്‍​മാ​രെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന് ഡ​മ്മി ബാ​ല​റ്റ് യൂ​ണി​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. യ​ഥാ​ര്‍​ഥ ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളു​ടെ പ​കു​തി വ​ലു​പ്പ​ത്തി​ലു​ള്ള​തും ത​ടി​യി​ലോ പ്ലൈ​വു​ഡി​ലോ നി​ര്‍​മി​ച്ച​തു​മാ​യ ഡ​മ്മി ബാ​ല​റ്റ് യൂ​ണി​റ്റു​ക​ള്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ല്‍ യ​ഥാ​ര്‍​ഥ ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളു​ടെ നി​റ​ത്തി​ലു​ള്ള ഡ​മ്മി ബാ​ല​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി​യി​ല്ല.