കല്യോട്ട് ഇരട്ടക്കൊലപാതകം: സുപ്രീം കോടതി വിധി; നി​യ​മ​വാ​ഴ്ച​യി​ല്‍ വി​ശ്വ​സി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സം: മു​ല്ല​പ്പ​ള്ളി
Thursday, December 3, 2020 1:08 AM IST
കാ​സ​ര്‍​ഗോ​ഡ്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് വി​ട്ട​ത് ശ​രി​വ​ച്ചു​കൊ​ണ്ടു​ള്ള സു​പ്രീം​കോ​ട​തി വി​ധി നി​യ​മ​വാ​ഴ്ച​യി​ല്‍ വി​ശ്വ​സി​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കും ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത വേ​ള​യി​ല്‍ പ്ര​തി​പ​ക്ഷ​ത്തെ നേ​താ​ക്ക​ളെ തെ​ര​ഞ്ഞു​പി​ടി​ച്ച് വേ​ട്ട​യാ​ടാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്ക​ത്തെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ് ക്ല​ബി​ന്‍റെ മീ​റ്റ് ദി ​പ്ര​സി​ല്‍ പ​റ​ഞ്ഞു.

പെ​രി​യ​യി​ലെ കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര​വ​കു​പ്പ് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ് കാ​ണി​ച്ച​തെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. സി​പി​എ​മ്മും സ​ര്‍​ക്കാ​രും വേ​ട്ട​ക്കാ​രു​ടെ കൂ​ടെ​യാ​ണ് നി​ന്ന​ത്. ഖ​ജ​നാ​വി​ല്‍ നി​ന്ന് കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച് ഹൈ​ക്കോ​ട​തി​യി​ലും സു​പ്രീം​കോ​ട​തി​യി​ലും വ​ലി​യ അ​ഭി​ഭാ​ഷ​ക​രെ കൊ​ണ്ടു​വ​ന്ന​ത് ഇ​തി​ന്‍റെ തെ​ളി​വാ​ണ്. സി​ബി​ഐ എ​ന്ന് കേ​ള്‍​ക്കു​മ്പോ​ള്‍ ത​ന്നെ മു​ഖ്യ​മ​ന്ത്രി​ക്ക് വി​റ​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യ്ക്ക് കൂ​ട്ടു​ത്ത​ര​വാ​ദി​ത്വം ന​ഷ്ട​പ്പെ​ട്ട നി​ല​യാ​ണ്. മു​ഖ്യ​മ​ന്ത്രി ഒ​രു കൂ​ട്ടം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ട​ങ്ക​ലി​ലാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് മ​റ്റു മ​ന്ത്രി​മാ​രെ​യോ മ​ന്ത്രി​മാ​ര്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യെ​യോ വി​ശ്വാ​സ​മി​ല്ല. ധ​ന​മ​ന്ത്രി​യെ എ​ല്ലാ​വ​രും തു​ട​രെ തു​ട​രെ ഒ​റ്റ​പ്പെ​ടു​ത്തു​ക​യാ​ണ്. കെ​എ​സ്എ​ഫ്ഇ പ്ര​ശ്‌​ന​ത്തി​ല്‍ സ്വ​യം പ​രി​ഹാ​സ്യ​നാ​കേ​ണ്ടി​വ​ന്ന അ​ദ്ദേ​ഹ​ത്തി​ന് ഇ​പ്പോ​ള്‍ ത​ല​യി​ല്‍ മു​ണ്ടി​ട്ട് ന​ട​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യാ​ണ്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ വ​മ്പ​ന്‍ സ്രാ​വു​ക​ള്‍ ഇ​പ്പോ​ഴും വ​ല​യ്ക്ക് പു​റ​ത്താ​ണെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. ഇ​വി​ടെ സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ല്‍ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 2,500 ഓ​ളം ഇ​ട​ങ്ങ​ളി​ല്‍ ബി​ജെ​പി മ​ത്സ​രി​ക്കാ​ത്ത​തും ഈ ​കൂ​ട്ടു​കെ​ട്ടി​ന്‍റെ തെ​ളി​വാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.