108 പേ​ര്‍​ക്ക് കോ​വി​ഡ്, 33 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Thursday, December 3, 2020 1:08 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 108 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 പോ​സി​റ്റീ​വാ​യി. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 104 പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ നാ​ലു​പേ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 33 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: കു​റ്റി​ക്കോ​ല്‍- 18, കാ​ഞ്ഞ​ങ്ങാ​ട്- 14, നീ​ലേ​ശ്വ​രം, മ​ടി​ക്കൈ-​എ​ട്ട്, ക​ള്ളാ​ര്‍-​ഏ​ഴ്, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം-​ആ​റ്, ഉ​ദു​മ-​അ​ഞ്ച്, ബ​ളാ​ല്‍, കോ​ടോം-​ബേ​ളൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, പ​ള്ളി​ക്ക​ര-​നാ​ല്, പി​ലി​ക്കോ​ട്, മു​ളി​യാ​ര്‍-​മൂ​ന്ന്, ഈ​സ്റ്റ് എ​ളേ​രി, ചെ​മ്മ​നാ​ട്, മ​ധൂ​ര്‍, മം​ഗ​ല്‍​പ്പാ​ടി-​ര​ണ്ട്, പ​ന​ത്ത​ടി, അ​ജാ​നൂ​ര്‍, ക​യ്യൂ​ര്‍-​ചീ​മേ​നി, പ​ട​ന്ന, ചെ​ങ്ക​ള,

കാ​റ​ഡു​ക്ക, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ർ, പു​ത്തി​ഗെ-​ഒ​ന്ന്. വീ​ടു​ക​ളി​ല്‍ 7,584 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 436 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 8,020 പേ​രാ​ണ്. പു​തി​യ​താ​യി 561 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യ​ട​ക്കം പു​തി​യ​താ​യി 1,288 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 290 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 519 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 83 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു.
22,091 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​ല്‍ 1,058 പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 828 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രും 20,205 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 20,764 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 234 ആ​യി. നി​ല​വി​ല്‍ 1,093 പേ​രാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്.