സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ​ക്ക് 60 കോ​ടി അ​നു​വ​ദി​ച്ച​ത് സ്വാ​ഗ​താ​ർ​ഹം: പെ​യി​ഡ്
Saturday, January 16, 2021 7:15 AM IST
കാ​ഞ്ഞ​ങ്ങാ​ട് : മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​വും പ​രി​ശീ​ല​ന​വും പു​ന​ര​ധി​വാ​സ​വും ന​ൽ​കി വ​രു​ന്ന സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ​ക്ക് 60 കോ​ടി രൂ​പ നീ​ക്കി​വ​ച്ച ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് സ്പെ​ഷ​ൽ സ്കൂ​ൾ ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ പെ​യ്ഡ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​മു​ഹ​മ്മ​ദ് അ​സ്‌​ലം. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്ഷേ​മ​ത്തി​ന് 50 കോ​ടി അ​നു​വ​ദി​ച്ച​തും കൂ​ടു​ത​ൽ ബ​ഡ്സ് സ്കൂ​ളു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തെ​യും പെ​യ്ഡ് അ​ഭി​ന​ന്ദി​ച്ചു.