ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പം അ​പ​ക​ട പ​ര​ന്പ​ര; യു​വ​തി​യു​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Sunday, January 17, 2021 1:00 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട പ​ര​ന്പ​ര​യി​ൽ ആ​ശു​പ​ത്രി​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ സ്കൂ​ട്ട​റി​ൽ ജോ​ലി​സ്ഥ​ല​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന യു​വ​തി​യെ എ​യ്സ് ലോ​റി ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
റോ​ഡി​ലേ​ക്കു വീ​ണ യാ​ത്ര​ക്കാ​രി തൊ​ട്ടു​പി​ന്നാ​ലെ വ​രി​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്ക​ടി​യി​ൽ പെ​ടാ​തി​രി​ക്കാ​ൻ ലോ​റി പെ​ട്ടെ​ന്ന് ബ്രേ​ക്കി​ടു​ക​യും അ​തേ​സ​മ​യം തൊ​ട്ടു​പി​ന്നി​ലു​ണ്ടാ​യി​രു​ന്ന പാ​ർ​സ​ൽ വാ​ൻ ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്തു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണു. ഇ​യാ​ളും റോ​ഡി​ലേ​ക്കു വീ​ണ യു​വ​തി​യും കാ​ര്യ​മാ​യി പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.
സ​മ​യോ​ചി​ത​മാ​യി പെ​രു​മാ​റി​യ ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റു​ടെ മ​നഃ​സാ​ന്നി​ധ്യ​മാ​ണ് യു​വ​തി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്. അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ എ​യ്സ് ലോ​റി നി​ർ​ത്താ​തെ​പോ​യി.