ചട്ടഞ്ചാൽ: ജനാധിപത്യ സംവിധാനത്തോടുള്ള ജനപ്രതിനിധിയുടെ അസഹിഷ്ണുതയാണ് തെരഞ്ഞെടുപ്പ് ദിവസം ബൂത്തിൽ വച്ച് പോളിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയ കെ. കുഞ്ഞിരാമൻ എംഎൽഎയുടെ നടപടിയെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ.
കള്ളവോട്ട് ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ കാലുവെട്ടുമെന്ന് പ്രിസൈഡിംഗ് ഓഫീസറോട് നിയമപാലകരുടെ മുന്നിൽ നിന്ന് പരസ്യമായി വെല്ലുവിളിച്ച എംഎൽഎയ്ക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠനുമെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഉദുമ നിയോജകമണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ ചട്ടഞ്ചാലിലുള്ള എംഎൽഎ ഓഫീസിനു മുന്നിലേയ്ക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. രാജൻ പെരിയ അധ്യക്ഷത വഹിച്ചു.
കെ. നീലകണ്ഠൻ, എ. ഗോവിന്ദൻ നായർ, എം.സി. പ്രഭാകരൻ, ഗീത കൃഷ്ണൻ, എം. കുഞ്ഞമ്പു നമ്പ്യാർ, പി.വി. സുരേഷ്, ധന്യ സുരേഷ്, കൃഷ്ണൻ ചട്ടഞ്ചാൽ, ബി. ബാലകൃഷ്ണൻ, സി. അശോക് കുമാർ, എം.പി.എം. ഷാഫി, സാബു ജോസഫ്, ശ്രീകല പുല്ലൂർ, കാർത്തികേയൻ പെരിയ, പത്മരാജൻ ഐങ്ങോത്ത്, സാജിദ് മൗവ്വൽ, രാജേഷ് പള്ളിക്കര, എം.കെ. അനൂപ് കല്യോട്ട്, ഗോപിനാഥൻ നായർ കാലിപള്ളം, സുകുമാരൻ പൂച്ചക്കാട് എന്നിവർ പ്രസംഗിച്ചു.