കു​ടും​ബ​ശ്രീ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ഫെ​ബ്രു​വ​രി​യി​ല്‍
Tuesday, January 19, 2021 12:35 AM IST
കാ​സ​ർ​ഗോ​ഡ്: കു​ടും​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫെ​ബ്രു​വ​രി ഏ​ഴു മു​ത​ല്‍ 15 വ​രെ ന​ട​ക്കും. ഫെ​ബ്രു​വ​രി 18 മു​ത​ല്‍ 22 വ​രെ എ​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പും ഫെ​ബ്രു​വ​രി 28 ന് ​സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും. മാ​ര്‍​ച്ച് ഒ​ന്നി​ന് പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​ല്‍​ക്കും. മൂ​ന്നു വ​ര്‍​ഷ​മാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി.
21 വ​യ​സ് തി​ക​ഞ്ഞ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാം. അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല അ​ത​ത് അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ധ്യ​ക്ഷ​യ്ക്കാ​യി​രി​ക്കും.
എ​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ര​ണ്ടോ മൂ​ന്നോ എ​ഡി​എ​സു​ക​ള്‍​ക്ക് ഒ​രു നി​രീ​ക്ഷ​ക​ന്‍ ഉ​ണ്ടാ​കും. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.
കു​ടും​ബ​ശ്രീ ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി​മാ​ര്‍​ക്കാ​യി ന​ട​ന്ന പ​രി​ശീ​ല​നം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​രി​ശീ​ല​ക​ന്‍ എ​ന്‍. സു​കു​മാ​ര​ന്‍ ക്ലാ​സെ​ടു​ത്തു.
ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ എം. ​രേ​ഷ്മ സ്വാ​ഗ​തം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി വ​രും ദി​ന​ങ്ങ​ളി​ല്‍ അ​ക്കൗ​ണ്ട​ന്‍റു​മാ​ര്‍, ജി​ല്ലാ മി​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് അ​ധ്യ​ക്ഷ​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ ന​ട​ക്കും.