കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രേ ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​മേ​യം
Wednesday, January 20, 2021 12:35 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ള​നാ​ട്ട് പ്രാ​ദേ​ശി​ക ക്ല​ബ് നി​ര്‍​മി​ച്ച ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രേ യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം പ്ര​മേ​യം പാ​സാ​ക്കി. എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.
ക​ള​നാ​ട് താ​യ​ത്ത് ബ്ര​ദേ​ഴ്‌​സ് ക്ല​ബ് നി​ര്‍​മി​ച്ച ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന് കാ​ഞ്ഞ​ങ്ങാ​ട്ട് കൊ​ല്ല​പ്പെ​ട്ട എ​സ്‌​വൈ​എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ഔ​ഫ് അ​ബ്ദു​ൾ റ​ഹ്‌​മാ​ന്‍റെ പേ​രാ​ണ് ന​ല്‍​കി​യി​രു​ന്ന​ത്. ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ അ​ന​ധി​കൃ​ത​മാ​യി നി​ര്‍​മി​ച്ച കേ​ന്ദ്രം പൊ​ളി​ച്ചു​നീ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചി​രു​ന്നു.
പി​ന്നീ​ട് ചേ​ര്‍​ന്ന സ​ര്‍​വ​ക​ക്ഷി​യോ​ഗ​ത്തി​ല്‍ കേ​ന്ദ്രം പൊ​ളി​ച്ചു​നീ​ക്കേ​ണ്ട​തി​ല്ലെ​ന്നും ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യാ​ല്‍ മ​തി​യെ​ന്നും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​വാ​ദ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രേ പ്ര​മേ​യം പാ​സാ​ക്കി​യ​ത്.
പ്ര​സി​ഡ​ന്‍റ് സു​ഫൈ​ജ അ​ബൂ​ബ​ക്ക​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ല്‍ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ലീ​ഗി​ലെ ഷം​സു​ദ്ദീ​ന്‍ തെ​ക്കി​ലാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.
എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ പ്ര​മേ​യം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും ബ​ഹ​ള​വും ന​ട​ന്നു. അ​തേ​സ​മ​യം ബി​ജെ​പി അം​ഗ​ങ്ങ​ള്‍ പ്ര​മേ​യ​ത്തെ പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്തു.
ഒ​ടു​വി​ല്‍ പ്ര​മേ​യം പാ​സാ​ക്കി​യ​തി​നു പി​ന്നാ​ലെ എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ഇ​റ​ങ്ങി​പ്പോ​ക്ക് ന​ട​ത്തു​ക​യാ​യി​രു​ന്നു.