30 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ പോ​ത്തി​ൻ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി
Thursday, January 21, 2021 1:12 AM IST
മ​ടി​ക്കൈ: മു​പ്പ​ത​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ പോ​ത്തി​ൻ കു​ട്ടി​യെ കാ​ഞ്ഞ​ങ്ങാ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. മ​ല​പ്പ​ച്ചേ​രി പ​റ​ക്ക​ട​യി​ലെ രാ​ഹു​ൽ ര​വീ​ന്ദ്ര​ന്‍റെ കി​ണ​റ്റി​ൽ അ​യ​ൽ​വാ​സി​യാ​യ സു​രേ​ന്ദ്ര​ന്‍റെ പോ​ത്തി​ൻ കു​ട്ടി​വീ​ണ​ത്.

നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ക്കാ​ത്ത​തി​നാ​ൽ അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ ടി. ​അ​ശോ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘ​മാ​ണ് പോ​ത്തി​ൻ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഡ്രൈ​വ​ർ കെ.​ടി. ച​ന്ദ്ര​ൻ , ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​കൃ​ഷ്ണ​രാ​ജ് , അ​രു​ൺ, വ​രു​ൺ, ഹോം​ഗാ​ർ​ഡ് ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ കൂ​ടാ​തെ നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.