ലൈബ്രറി കൗൺസിൽ പു​സ്ത​ക​മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി
Thursday, January 21, 2021 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ്‌ സ്റ്റാ​ന്‍​ഡി​ല്‍ ന​ട​ക്കു​ന്ന പു​സ്ത​കോ​ത്സ​വം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ൺ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​വി. കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സാ​ഹി​ത്യ​കാ​ര​ന്‍ അം​ബി​കാ​സു​ത​ന്‍ മാ​ങ്ങാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്ര​ന്ഥാ​ലോ​കം പ​ത്രാ​ധി​പ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി.​വി.​കെ. പ​ന​യാ​ലി​ന് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​അ​പ്പു​ക്കു​ട്ട​ന്‍ ഉ​പ​ഹാ​രം ന​ല്‍​കി. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ബി​ൽ​ടെ​ക് അ​ബ്ദു​ള്ള, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​വി. മാ​യാ​കു​മാ​രി, സി. ​ജാ​ന​കി​ക്കു​ട്ടി, ടി.​കെ. സു​മ​യ്യ, വി.​വി. ശോ​ഭ, ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പി. ​പ്ര​ഭാ​ക​ര​ൻ, വി. ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
നാ​ളെ സ​മാ​പി​ക്കു​ന്ന പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ 35 പ്ര​സാ​ധ​ക​രു​ടെ 61 സ്റ്റാ​ളു​ക​ളാ​ണു​ണ്ടാ​കു​ക.