കൃ​ഷി അ​തി​മ​നോ​ഹ​രം
Friday, January 22, 2021 1:33 AM IST
ചെ​റു​വ​ത്തൂ​ർ: മ​ണ്ണി​നൊ​പ്പം ക​ർ​ഷ​ക​രെ​യും ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി സ്നേ​ഹി​ച്ച കാ​ട​ങ്കോ​ട്ടെ എം. ​മ​നോ​ഹ​ര​ന് ല​ഭി​ച്ച ശ്ര​മ​ശ​ക്തി പു​ര​സ്കാ​രം അ​ർ​ഹ​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​യി. ക​ർ​ഷ​ക​രെ മി​ക​ച്ച​നി​ല​യി​ൽ സ​ഹാ​യി​ക്കു​ന്ന ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക്ക് ന​ൽ​കു​ന്ന പു​ര​സ്‌​കാ​ര​മാ​ണ് സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ ശ്ര​മ​ശ​ക്തി. 50,000 രൂ​പ​യും സ്വ​ർ​ണ​പ്പ​ത​ക്ക​വും ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.
ചെ​റു​പ്പ​ത്തി​ലേ ക​ർ​ഷ​ക​രു​ടെ​യും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഇ​ട​യി​ലാ​ണ് മ​നോ​ഹ​ര​ൻ വ​ള​ർ​ന്ന​ത്. കൃ​ഷി​യി​ട​ത്തി​ലേ​ക്കി​റ​ങ്ങി നെ​ൽ​കൃ​ഷി എ​ങ്ങി​നെ ലാ​ഭ​ക​ര​മാ​ക്കാ​മെ​ന്ന ശ്ര​മ​ത്തി​ലാ​യി​രു​ന്നു വ​ർ​ഷ​ങ്ങ​ളാ​യി ഇ​ദ്ദേ​ഹം.
അ​തി​നാ​യി പ​ര​മ്പ​രാ​ഗ​ത കൃ​ഷി​രീ​തി​ക്കൊ​പ്പം യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും മ​റ്റു ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ക​യും നെ​ൽ​കൃ​ഷി​യെ കൈ​വി​ട്ട​വ​രെ പാ​ട​ത്തേ​ക്കെ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ൽ വ്യാ​പൃ​ത​നാ​യി.
ട്രി​ല്ല​ർ, ട്രാ​ക്ട​ർ, ന​ടീ​ൽ യ​ന്ത്രം, പ​വ​ർ വീ​ഡ​ർ, ക​ന്പൈ​ൻ​ഡ് ഹാ​ർ​വെ​സ്റ്റ​ർ തു​ട​ങ്ങി​യ​വ വ​ർ​ഷ​ങ്ങ​ളാ​യി സ്വ​ന്ത​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യും മ​റ്റു​ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ക​യും ചെ​യ്തു​വ​രു​ന്നു. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ മ​നോ​ഹ​ര​ന്‍റെ സേ​വ​നം ല​ഭി​ച്ചു.
ഇ​തി​ലൂ​ടെ ന​ഷ്ട​ത്തി​ന്‍റെ പേ​രി​ൽ ത​രി​ശി​ട്ട പാ​ട​ത്തേ​ക്ക് ഒ​ട്ടേ​റേ ക​ർ​ഷ​ക​രെ തി​രി​ച്ചെ​ത്തി​ക്കാ​ൻ മ​നോ​ഹ​ര​ന് സാ​ധി​ച്ചു. കാ​സ​ർ​ഗോ​ഡ് കൈ​പ്പാ​ട് ഫാ​ർ​മേ​ർ​ഴ്സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്, മ​ല​ബാ​ർ കൈ​പ്പാ​ട് ഫാ​ർ​മേ​ഴ്‌​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം, മ​ല​ബാ​ർ ഫാ​ർ​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം, സി​പി​സി​ആ​ർ​ഐ കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്രം മു​ൻ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം, നീ​ലേ​ശ്വ​രം അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ മു​ൻ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.
ഷീ​ന​യാ​ണ് ഭാ​ര്യ. അ​ഭി​ലാ​ഷ്, അ​ർ​ജു​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.