ഡി​വൈ​എ​സ്പി​യു​ടെ വാ​ഹ​ന​മി​ടി​ച്ച് പെ​ട്ടി​ക്ക​ട​യും വൈ​ദ്യു​ത​ത്തൂ​ണും ത​ക​ര്‍​ന്നു
Friday, January 22, 2021 1:33 AM IST
ഇ​രി​യ: രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഡി​വൈ​എ​സ്പി​യും സം​ഘ​വും സ​ഞ്ച​രി​ച്ച ഔ​ദ്യോ​ഗി​ക വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി തൂ​ണും പെ​ട്ടി​ക്ക​ട​യും ഇ​ടി​ച്ചു​ത​ക​ര്‍​ത്തു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ ഇ​രി​യ ടൗ​ണി​ലാ​ണ് അ​പ​ക​ടം.
ആ​ളു​ക​ളൊ​ന്നും സ​മീ​പ​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ഡി​സി​ആ​ര്‍​ബി ഡി​വൈ​എ​സ്പി ജ​യ്‌​സ​ണ്‍ ഏ​ബ്ര​ഹാ​മി​നും ഏ​താ​നും പോ​ലീ​സു​കാ​ര്‍​ക്കും നി​സാ​ര പ​രി​ക്കേ​റ്റു. രാ​ജ​പു​രം ഭാ​ഗ​ത്ത് നൈ​റ്റ് പ​ട്രോ​ളിം​ഗ് ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച​ത്. തു​ട​ര്‍​ന്ന് ഓ​ല​കൊ​ണ്ടു മ​റ​ച്ച പെ​ട്ടി​ക്ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.
അം​ഗ​പ​രി​മി​ത​നാ​യ ഇ​രി​യ​യി​ലെ പി. ​സൂ​പ്പി​യു​ടെ പെ​ട്ടി​ക്ക​ട​യാ​ണ് പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന​ത്. ഇ​രു​മ്പു​കൊ​ണ്ടു​ള്ള പെ​ട്ടി​ക്ക​ട​യും അ​ക​ത്തു​ണ്ടാ​യി​രു​ന്ന സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.
ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. പോ​ലീ​സ് വാ​ഹ​ന​ത്തി​നും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. അ​മ്പ​ല​ത്ത​റ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി. ​ദാ​മോ​ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ല​യി​രു​ത്തി.