86 പേ​ര്‍​ക്ക് കോ​വി​ഡ്
Tuesday, February 23, 2021 12:51 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 86 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 പോ​സി​റ്റീ​വാ​യി. 84 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.​നി​ല​വി​ല്‍ 1,172 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 828 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: ക​ള്ളാ​ര്‍-54, കാ​ഞ്ഞ​ങ്ങാ​ട്-​ആ​റ്, പു​ല്ലൂ​ര്‍-​പെ​രി​യ-​നാ​ല്, പ​ള്ളി​ക്ക​ര, മ​ടി​ക്കൈ, ചെ​ങ്ക​ള, മ​ഞ്ചേ​ശ്വ​രം-​ര​ണ്ട്, ബ​ളാ​ല്‍,
ദേ​ല​മ്പാ​ടി, ക​യ്യൂ​ര്‍-​ചീ​മേ​നി, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, മ​ധൂ​ര്‍, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍, മു​ളി​യാ​ര്‍, നീ​ലേ​ശ്വ​രം, പൈ​വ​ളി​ഗെ, പി​ലി​ക്കോ​ട്, തൃ​ക്ക​രി​പ്പൂ​ര്‍, ഉ​ദു​മ, വോ​ര്‍​ക്കാ​ടി-​ഒ​ന്ന്. ഇ​ത​ര​സം​സ്ഥാ​നം: ക​ര്‍​ണാ​ട​ക-​ഒ​ന്ന്.
വീ​ടു​ക​ളി​ല്‍ 6,179 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 393 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 6,572 പേ​രാ​ണ്. പു​തി​യ​താ​യി 175 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യ​ട​ക്കം പു​തി​യ​താ​യി 1,634 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 660 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 28,501 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 27,044 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 285 ആ​യി.