കി​ദൂ​ര്‍ ഗ്രാ​മീ​ണ ടൂ​റി​സം പ​ദ്ധ​തി പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം
Tuesday, February 23, 2021 12:51 AM IST
കു​മ്പ​ള: കി​ദൂ​ര്‍ ഗ്രാ​മീ​ണ ടൂ​റി​സം പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു. എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി. കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ്‌​മോ​ഹ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു.​പി. താ​ഹി​റ, ഡി​ടി​പി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​ആ​ര്‍. ജ​യാ​ന​ന്ദ, വാ​ര്‍​ഡ് മെ​മ്പ​ര്‍ കെ.​ജി. ര​വി​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു സ്വാ​ഗ​ത​വും ടൂ​റി​സം വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ തോ​മ​സ് ആ​ന്‍റ​ണി ന​ന്ദി​യും പ​റ​ഞ്ഞു.
2.7 കോ​ടി രൂ​പ​യാ​ണ് ഗ്രാ​മീ​ണ ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യ​ത്. ആ​രി​ക്കാ​ടി​യി​ല്‍ നി​ന്ന് ഏ​ഴു കി​ലോ​മീ​റ്റ​ര്‍ മാ​റി സ്ഥി​തി​ചെ​യ്യു​ന്ന കി​ദൂ​ര്‍ ഏ​ക​ദേ​ശം 170 ഓ​ളം പ​ക്ഷി​ക​ളു​ടേ​യും ദേ​ശാ​ട​ന​ക്കി​ളി​ക​ളു​ടേ​യും സാ​ന്നി​ധ്യം കൊ​ണ്ട് അ​നു​ഗൃ​ഹീ​ത​മാ​ണ്. ക്യാ​മ്പിം​ഗി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്നു​ണ്ട്. ന​ദീ​തീ​ര ന​ട​പ്പാ​ത, വി​ശ്ര​മ​കേ​ന്ദ്രം, ഫ​വ​ലൃ​ക്ഷ​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ക്ക​ല്‍, വൃ​ക്ഷ സം​ര​ക്ഷ​ണ വ​ല​യ​ങ്ങ​ളോ​ട് കൂ​ടി​യ ഇ​രി​പ്പി​ടം തു​ട​ങ്ങി​യ​വ​യ​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ങ്ങും. സോ​ളാ​ര്‍ തെ​രു​വ് വി​ള​ക്കു​ക​ള്‍, ആ​ധു​നി​ക ശൗ​ചാ​ല​യ​ങ്ങ​ള്‍, എ​ഫ്ആ​ര്‍​പി മാ​ലി​ന്യ ശേ​ഖ​ര​ണ സം​വി​ധാ​ന​ങ്ങ​ളും പ​ദ്ധ​തി​യി​ലു​ണ്ട്.